സമീപ ഭാവിയില്‍ മാധ്യമങ്ങള്‍ സ്വയം തിരുത്താന്‍ തയ്യാറാകും : എ എം യാസിർ

Sharing is caring!

എ എം യാസിർ

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് റാഡിക്കല്‍ ജേണലിസം എന്ന ആശയം പ്രയോഗത്തില്‍ വരുത്താന്‍ ബ്രിട്ടീഷ് ജേണലിസ്റ്റ് ക്ലോഡ് കോക്ക്ബേണ്‍ പരിശ്രമിച്ചിരുന്നു. അതിന്‍റെ അനുരണനം ഇംഗ്ലണ്ടില്‍ നിന്നും ഇറങ്ങുന്ന ദി ഇന്‍ഡിപെന്‍ഡന്‍റ് പോലുള്ള മാധ്യമങ്ങള്‍ ഇപ്പോഴും പ്രതിഫലിപ്പിക്കുന്നുണ്ട്.

സമൂഹമാധ്യമങ്ങള്‍ക്ക് ജനസമ്മിതി നിര്‍മ്മിക്കുന്നതില്‍ ഉയര്‍ന്ന സ്വാധീനം ഉണ്ടായ സാഹചര്യത്തില്‍ ഒരു നവ റാഡിക്കല്‍ ജേണലിസം ശക്തമാകാന്‍ കേരളത്തിലും ഇന്ത്യയിലും സാധ്യത കാണുന്നുണ്ട്. ഭാവനയും ഗൂഢാലോചനകളും സിന്‍ഡിക്കേറ്റ് രൂപത്തിലുള്ള സംവിധാനത്തില്‍ നിര്‍മ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് സമൂഹമാധ്യമങ്ങള്‍ ചോദ്യം ചെയ്തു വരുന്നുണ്ട്. ഈ പ്രവണത മാധ്യമ പ്രവര്‍ത്തനം റാഡിക്കല്‍ ആകാന്‍ നിര്‍ബന്ധിക്കപ്പെടുന്നുണ്ട്.

പൊതുജനമനസ്സില്‍ ആഴത്തില്‍ സ്വാധീനമുള്ള നേതാക്കളെ കരിവാരി തേക്കാനുള്ള ശ്രമങ്ങളെ വാര്‍ത്തയായി അവതരിപ്പിക്കാന്‍ ഇനി അധിക കാലം കഴിഞ്ഞുവെന്ന് വരില്ല. വാര്‍ത്തകളുടെ തിരഞ്ഞെടുപ്പും മുന്‍ഗണയും നിശ്ചയിക്കുന്നതില്‍ സ്വാധീനം ചെലുത്താന്‍ ഇന്ന് പൊതുജനത്തിന് എളുപ്പം സാധിക്കും. ജനങ്ങള്‍ക്ക് തങ്ങളുടെ അഭിപ്രായം പെട്ടെന്ന് തന്നെ ബന്ധപ്പെട്ടവരെ അറിയിക്കുക ഇന്ന് സാധ്യമായിരിക്കുന്നു. മാത്രമല്ല, വാര്‍ത്തകളുടെ സത്യാവസ്ഥ അറിയാന്‍ ഇന്ന് പുതിയ ടൂളുകള്‍ ലഭ്യമാണ്.

ചില രാഷ്ട്രീയക്കാര്‍ നാക്കിട്ടലക്കുന്നതെന്തും ഇന്ന് വര്‍ത്തയാകുന്നുണ്ടെങ്കിലും അതൊന്നും ബോധമുള്ള ജനങ്ങളില്‍ സ്വാധീനം ചെലുത്തില്ല. ഇക്കാര്യം തിരിച്ചറിഞ്ഞു തിരുത്താന്‍ മാധ്യമങ്ങള്‍ സമീപ ഭാവിയില്‍ സ്വയം തയ്യാറാകും. സ്പ്രിംഗ്ളര്‍ വിവാദം തന്നെ വാര്‍ത്തകളുടെ മുന്‍ഗണന അട്ടിമറിച്ചു കൊണ്ട് കുത്തിത്തിരുകുന്ന വാര്‍ത്തയാണ്. ഇത്തരം അപഹാസ്യത്തില്‍ നിന്നും മാധ്യമങ്ങള്‍ സ്വയം പിന്‍വാങ്ങുന്നത് ഉടനെ കാണാം. നമ്മുടെ ഈ കാലത്തെ മാധ്യമങ്ങളുടെ നില ജനം തന്നെ തിരുത്തും. മലയാളി ജനത കൂടുതല്‍ റാഡിക്കല്‍ ഹ്യൂമനിസ്റ്റുകള്‍ ആകുമ്പോള്‍ മാധ്യമങ്ങള്‍ക്ക് എങ്ങനെ മാറാതിരിക്കാന്‍ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com