മാവോയിസ്റ്റ് നേതാവ് ശ്രീമതി കീഴടങ്ങിയതോ ?
ഇന്ന് രാവിലെ അഞ്ചരയോടെ തമിഴ്നാട് കോയമ്പത്തൂരില്‍ കനുവൈ എന്ന സ്ഥലത്ത് ആനക്കട്ടി ചെക്ക്പോസ്റ്റിന് സമീപംവച്ചാണ് ഒരു ബസില്‍ സഞ്ചരിക്കുകയായിരുന്ന ശ്രീമതിയെ തമിഴ്നാട് ക്യു ബ്രാഞ്ച് സിഐഡി വിഭാഗം പിടികൂടുന്നത്. ശേഷം ഈറോഡിലെ ക്യുബ്രാഞ്ച് ഓഫീസിലേക്ക് മാറ്റുകയായിരുന്നു.
എന്നാല്‍ നിലവില്‍ പിടിയിലായ ശ്രീമതിയുടെ ചില ചിത്രങ്ങളും ഒരു വീഡിയോയും ക്യുബ്രാഞ്ച് ഉദ്യോഗസ്ഥർതന്നെ പുറത്തുവിട്ടിട്ടുണ്ട്. ഇത് പരിശോധിക്കുമ്പോള്‍ തികച്ചും ശാന്തയായി അനുസരണയോടെയിരിക്കുന്ന ശ്രീമതി ചില സൂചനകള്‍ നല്‍കുന്നത് കീഴടങ്ങലാണ് സംഭവിച്ചത് എന്നതിന്റെ ലക്ഷണങ്ങളാണ്.

കേരളത്തില്‍ വയനാട് അടക്കമുള്ള കബനി ദളത്തിലെ പ്രധാന ചുമതല വഹിച്ചിരുന്ന ശ്രീമതി കീഴടങ്ങുകയാണെങ്കില്‍ കേന്ദ്രസർക്കാരിന്റെയും തമിഴ്നാട് സർ്കാരിന്റെയും പ്രധാന നേട്ടങ്ങളിലൊന്നായി അത് വിലയിരുത്തപ്പെടും. കാരണം കീഴടങ്ങലിനായി കേരളത്തിലടക്കം വ്യാപകമായി പദ്ദതികളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടും ആരും ഇതുവരെ തയാറായിരുന്നില്ല. മാത്രമല്ല മഞ്ചിക്കണ്ടിയിലും നേരത്തെ നിലമ്പൂരിലും പോലീസ് മാവോയിസ്റ്റ് വേട്ട നടത്തിയത് കീഴടങ്ങാന്‍ തയാറായവർക്കുനേരെയാണ് എന്നതടക്കം ആരോപണങ്ങള്‍ ഉയർന്നുവന്നിരുന്നു. മഞ്ചിക്കണ്ടിയിലടക്കം മാവോയിസ്റ്റുകള്‍ തിരിച്ചും ആക്രമിച്ചു എന്നതിന് തെളിവായി പോലീസ് പുറത്തുവിട്ട പോലീസുകാർ വെടിയൊച്ച കേള്‍ക്കുമ്പോള്‍ നിലത്തു കമിഴ്ന് വീഴുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലടക്കം വലിയ പരിഹാസങ്ങള്‍ക്ക് വിധേയമായിരുന്നു.


കീഴടങ്ങാനായി തയാറാകുന്നവരെ സർക്കാർ സംരക്ഷിക്കുകയും ഭാവി ജീവിതം സുരക്ഷിതമാക്കുകയും ചെയ്യുമെന്ന വാഗ്ദാനം മാവോയിസ്റ്റ് അണികളിലാരെയും മുന്നോട്ടുവരാന്‍ ഇതുവരെ പ്രോത്സാഹിപ്പിക്കാത്തത് ഈ കാരണങ്ങള്‍ കൊണ്ടുകൂടിയായിരുന്നു.
എന്നാല്‍ ശ്രീമതിയുടേത് കീഴടങ്ങലാണെങ്കില് അത് സർക്കാരിന് വലിയ പ്രതീക്ഷയാകും. കാരണം തുടർന്നും കൂടൂുൂതല് പേരെ കീഴടങ്ങാന്‍ ശ്രീമതിയുടെ കീഴടങ്ങല്‍ പ്രചോദനമാകും എന്നാണ് ക്യുബ്രാഞ്ച് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

ആരാണ് ശ്രീമതി
ചിക്കമംഗളൂരുവില്‍ കർഷകരായ പുട്ടുഗൌഡയുടെയും ഗിരിജമ്മയുടെയും മകളായി ജനിച്ച ശ്രീമതി ഒന്‍പതാംക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ.
സിപിഐ മാവോയിസ്റ്റ് കബനിദളത്തിന്റെ സജീവ പ്രവർത്തകയായ ശ്രീമതി നിലവില്‍ പാർട്ടിയുടെ പിഎല്‍ ജിഎ യുജി കേഡറെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സായുധ പോരാട്ടം നയിക്കുന്ന പാർട്ടിയുടെ ഗറില്ല വിഭാഗത്തിന്റെ പ്രധാന ചുമതലകളിലൊന്നാണ് ഇത്. കഴിഞ്ഞ ഒക്ടോബറില്ർ പാലക്കാട് മഞ്ചിക്കണ്ടി വനമേഖലയിലുണ്ടായ മാവോയിസ്റ്റ് വെടിവയ്പ്പില്‍ ശ്രീമതിയും ഉണ്ടായിരുന്നുവെന്ന് പോലീസിന് സൂചനയുണ്ടായിരുന്നു. പക്ഷേ വെടിവയ്പ്പില്‍ മരിച്ച സ്ത്രീയാണ് ശ്രീമതിയെന്നായിരുന്നു നിഗമനം. പക്ഷേ ബന്ധുക്കള്ർ ഇക്കാര്യം നിഷേധിച്ചതോടെ ശ്രീമതി രക്ഷപ്പെട്ടുവെന്ന് വ്യക്തമായി.
ശ്രീമതിക്കെതിരെ കേരള തമിഴ്നാട് പോലീസ് സ്റ്റേഷനുകളിലായി 9 യുഎപിഎ കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിവരങ്ങള്‍ ചുവടെ.
- 1. Pookottumpadam PS CrNo 72/2016 U/s 16, 20, 38 of UAP Act and 25 (1) (a) of Arms Act.
2. Vazhikkadavu PS CrNo 192/2016 U/s 143, 147, 395, 149 & 25(1) (a) of Arms Act & 127 A of Representation of the People Act,1951, 16, 20, 38 of UAP Act - 3. Edakkara Ps CrNo.249/2017 U/S 121,122 IPC & Sec 3 r/w 25B(a) of arms Act And 18,20,38 UAPA
4- VYTHIRI PS CrNo 170/2018 U/S 121, 451, 506, 384, r/w 34 IPC Sec. 3, 25(1) (b) of Arms Act and Sec. 20 of UAPA
5- PADINJARATHARA PS CrNo 265/2018 Dated 05-10-2018 u/s 451,121, 506, r/w 34 IPC & 3,7, 25(1B)(a),25(1)(a) of Arms Act; 15, 16, 20, 38 of UAPA 1967
6- THIRUNELLY PS CrNo: 104/2019 U/S 143, 147, 148, 124(A), 506, 452, r/w 149 IPC & Sec 3, 25(1)(A) of Arms Act, Sec. 15, 20, 38 of of UAPA 1967.
7- THAMARASSERY PS CrNo: 218/2018 U/s 447,506(II) IPC , 25(1)B of Arms act and 38(B) of UAPA
8- THAMARASSERY PS CrNo: 184/2019 U/S 143, 147, 148, 506(II), 374 r/w 149 IPC ,25 (1)(b) of Arms Act and 20,38 of UAPA
9- AGALI PS CrNo: 640/2016 U/S 18, 38 and 39 of UAPA Act 196.