കോവിഡ് കുതിക്കുന്നു, ലോക്ഡൗണ്‍ മാറിയാൽ സ്ഥിതി രൂക്ഷമായേക്കാം

Sharing is caring!

രാജ്യത്ത് ലോക്ഡൗണ്‍ 17 ന് അവസാനിക്കുമെന്നിരിക്കെ കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതീക്ഷകള്‍ തെറ്റിച്ചുകൊണ്ട് കോവിഡ് കുതിക്കുന്നു. ഇതുവരെയുള്ള എല്ലാ പ്രവചനങ്ങളെയും തെറ്റിച്ചാണ് രോഗവ്യാപനം ഉണ്ടാകുന്നത്. 17 ന് ശേഷം ഇളവുകൾ വരുന്നത് സ്ഥിതി രൂക്ഷമാക്കുമെന്ന് ഇതുവരെയുള്ള അനുഭവം വ്യക്തമാക്കുന്നു.

ഈ മാസം 15നു രാജ്യത്ത് 65,000 രോഗികളുണ്ടാകുമെന്നായിരുന്നു നിതി ആയോഗ് റിപ്പോര്‍ട്ട്. എന്നാൽ 12 ന് തന്നെ രോഗികള്‍ 67,152 ആയി. ലോക്ഡൗണ്‍ നിബന്ധനകളിലെ ഇളവുകളാണു രോഗികള്‍ വര്‍ധിക്കാന്‍ കാരണമെന്നു വിലയിരുത്തലുണ്ട്. ഇതേനിരക്കില്‍ വര്‍ധിച്ചാല്‍ അടുത്ത 15 ദിവസംകൊണ്ട് ഒരു ലക്ഷം പുതിയ കേസുകള്‍ ഉണ്ടാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് രാജ്യത്തെ അപകടകരമായ അവസ്ഥയിലേക്കാണ് നയിക്കുക.

Lockdown India Extension: Coronavirus India Lockdown Extension ...

ആഗസ്റ്റ് പകുതിയോടെ രാജ്യത്തു 2.74 കോടി കോവിഡ് ബാധിതരുണ്ടാകുമെന്നായിരുന്നു ഏപ്രില്‍ 27ലെ നിതി ആയോഗ് റിപ്പോര്‍ട്ട്. അന്ന് 12 ദിവസമെന്ന നിരക്കിലായിരുന്നു രോഗികളുടെ എണ്ണം ഇരട്ടിച്ചിരുന്നത്. ഇത് ഇടയ്ക്കു മെച്ചപ്പെട്ടാലും ലോക്ഡൗണ്‍ മാറുമ്പോള്‍ സ്ഥിതി രൂക്ഷമാകാമെന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തിലാണു റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ രാജ്യത്ത് നിയന്ത്രണങ്ങൾ കർശനമായി തുടരണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

കൃത്യമായി നിയന്ത്രണങ്ങൾ നടപ്പാക്കാത്തതും ആവശ്യമായ ആരോഗ്യസംവിധാനം ഇല്ലാത്തതും പല സ്ഥലങ്ങളിലും രോഗവ്യാപനത്തിന് ഇടയാക്കി. ജനങ്ങൾക്ക് രോഗത്തെ കുറിച്ച് വേണ്ടത്ര ബോധവൽകരണം നൽകാതിരുന്നതിനാൽ നിയന്ത്രണങ്ങൾ പലപ്പോഴും ലംഘിക്കപ്പെടുകയും ആരോഗ്യപ്രവർത്തകർ ആക്രമിക്കപ്പെടുകയും ആയിരുന്നു. ഇളവുകൾ പ്രകാരം മറ്റ് സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും വന്ന ആളുകൾക്കാണ് ഇപ്പോൾ കേരളത്തിൽ കൊറോണ സ്ഥിതീകരിക്കുന്നത്. ഇതൊരു അനുഭവമാണെന്നും ഇളവുകൾ ഉണ്ടായാൽ എങ്ങനെയാണ് നിയന്ത്രണാതീതമായി രോഗം വ്യാപിക്കുകയെന്ന് ഇതിൽ നിന്നും മനസിലാക്കാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

നിയന്ത്രണം തുടർന്നാൽ രാജ്യത്തെ സാമ്പത്തിക സ്ഥിതി മോശപ്പെട്ട അവസ്ഥയിലാകും. ഇളവ് വരുത്തിയാൽ രോഗവ്യാപനം ഇപ്പോഴുള്ളതിനേക്കാൾ ഇരട്ടിയാകും. കേന്ദ്രം എന്ത് തീരുമാനിക്കുമെന്ന ആകാംക്ഷയിലാണ് രാജ്യം.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com