മാർക്കറ്റ് ഇല്ലെങ്കിൽ മരണമോ?

Sharing is caring!

എ എം യാസിർ

വിപണിക്ക് ഒരു തത്വമുണ്ട്. വിപണന മൂല്യം ഉള്ളത് മാത്രം നിലനിന്നാൽ മതി എന്നാണ് അത്. മാർക്കറ്റിന്റെ ഈ കാഴ്ച്ചപാട് അനുസരിച്ചു വിപണന മൂല്യമോ വാങ്ങൽ ശേഷിയോ ഇല്ലാത്ത ഒരാളും അതിജീവനം അർഹിക്കുന്നില്ല. അത്തരക്കാർ ഇവിടെ വേണ്ട എന്നാണ് മാർക്കറ്റ്‌ പറയുന്നത്. അതുകൊണ്ടാണ് സേവനവും ഉല്പന്നവും കമ്പോളത്തിൽ മത്‌സരിക്കുന്നതു. മത്സരം തുടർച്ചയായി ഉണ്ടാകുമ്പോൾ മൂല്യം വർധിക്കും എന്നാണ് മാർക്കറ്റിങ് ഫിലോസഫി.

സോഷ്യലിസ്റ് അല്ലങ്കിൽ സമ്മിശ്ര സമ്പദ്‌വ്യവസ്ഥ (mixed economy) പിന്തുടരുന്ന രാജ്യങ്ങൾ ഉൽപ്പന്നങ്ങൾക്ക് താങ്ങുവില കൊടുക്കുന്നത് മാര്കെറ്റിന്റെ ഈ വെല്ലുവിളി അതിജീവിക്കാൻ വേണ്ടിയാണ്. മനുഷ്യ വിഭവ ശേഷിയുടെ കാര്യത്തിൽ സംവരണവും ഒരു താങ്ങു വിലയായി കാണാം. മാർക്കറ്റിങ് മൂല്യത്തിന് പകരം കരുണയും സഹാനുഭുതിയുമാണ് സോഷ്യലിസ്റ്റ് ഘടനയും മിശ്ര എക്കണോമിയും പിന്തുടരുന്നത്.

കോവിഡ് വൈറസ് അമേരിക്കയെ ബാധിച്ചപ്പോൾ ട്രംപ് നോക്കി നിൽക്കുകയായിരുന്നു. കാരണം അവിടെ കോവിഡ് ബാധിച്ചു മരിച്ചു തുടങ്ങിയത് വയോജങ്ങളാണ്. പ്രായമുള്ളവർ മരിക്കട്ടെ എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. അതു മാർക്കറ്റ്‌ ക്യാപിറ്റലിസത്തിന്റെ കാഴ്ച്ച പാടു തന്നെയാണ്. ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ അമേരിക്കൻ ജനതക്ക് വലിയൊരു ശതമാനം വയോജനങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നു. വിപണിക്ക് അവരെ വേണ്ട. ഇനി പിഴിയാൻ ഒന്നും അവരിൽ ഇല്ല.

കോവിഡ് -19 യൂറോപ്പ്യൻ രാജ്യങ്ങളെ ഗ്രസിച്ചപ്പോൾ തന്നെ ഫ്രഞ്ചു എക്കണോമിസ്റ് തോമസ് പിക്കറ്റി ചില മുന്നറിയിപുകൾ നൽകിയിരുന്നു. വിപണി കേന്ദ്രീകൃത സമീപനം മാറ്റണമെനന്നായിരുന്നു അതു. നിലവിലെ ലോക രാഷ്ട്രീയ ഘടന പൊളിച്ചെഴുതാതെ അതു സാധ്യമല്ല. സമ്പന്ന രാജ്യങ്ങൾ ഭരിക്കുന്നത് കൺസേർവേറ്റിവ് പാർട്ടികളാണ്. അവരെ സംബന്ധിച്ചിടത്തോളം ജീവൻ തുടിക്കുന്ന മനുഷ്യരേക്കാൾ പ്രധാനം പണവും അവരുടെ ആത്മ സുഖങ്ങളും മാത്രമാണ്.

ഔരംഗാബാദിൽ ട്രാക്കിൽ മരിച്ചവരുടെ കയ്യിലുനായിരുന്ന ഭക്ഷണം

തീവ്ര വലതു പക്ഷം ഭരിക്കുന്ന ഇന്ത്യയിലെ സ്ഥിതിയും ഭിന്നമല്ല. കോവിഡ് പരക്കുന്ന ആദ്യ ഘട്ടത്തിൽ നമ്മൾ ന്യൂന പക്ഷത്തിനെതിരെ തിരിഞ്ഞു. ഇപ്പോൾ നമുക്ക് 16 തൊഴിലാളികളുടെ ജീവൻ ബലി നൽകേണ്ടി വന്നു. റെയിൽ വേ ട്രാക്കിൽ ഉറങ്ങിയ തൊഴിലാളി കൾ നാട്ടിലെത്താൻ ട്രാക് വഴി നടന്നവരായിരുന്നു. പണിയും കൂലിയും ഇല്ലാത്ത ഇവരെ ആർക്കുവേണം. ലജ്ജിച്ചു തല താഴ്ത്തുകയല്ലാതെ എന്തു ചെയ്യാൻ. അതിനിടയിൽ വിശാഖ പട്ടണത്തുണ്ടായ വാതക ചോർച്ചയും നമ്മുടെ ഭരണകൂടത്തിന്റ പിടിപ്പുകേട് ചൂണ്ടിക്കാട്ടുന്നു. നമുടെ രാഷ്ട്രീയ നേതാക്കൾക്കു കോര്പറേറ് കമ്പനികൾ നൽകുന്ന കൈമടക്കിനേക്കാൾ വലുതല്ല സാധാരണ മനുഷ്യർ എന്നു വന്നിരിക്കുന്നു. 1984 ലേ ഭോപ്പാൽ വാതക ദുരന്തം നമ്മെ ഒന്നും പഠിപ്പിച്ചിട്ടില്ല എന്നല്ലേ വിശാഖ പട്ടണം നമ്മെ ഓർമ്മിപ്പിക്കുന്നത്.

എത്ര വലിയ ദുരന്തമുഖത്ത് നിൽക്കുമ്പോഴും നമ്മുടെ ഭരണ വർഗത്തിന് കോർപ്പറേറ്റുകളും വിപണിയും മാത്രം മതി. ഇതു ഭരണാധികാരികൾ ഇൻസെന്സിറ്റീവ് ആകുന്നു വന്നതിന്റെ കൂടി ലക്ഷണമാണ്. മാനവികതയുടെ നേർക്ക് ഭരണാധികാരികളുടെ ഈ തരം ഇൻസെന്സിറ്റിവിറ്റി അപകടകരമായ ഭാവിയെ കുറിച്ചുള്ള ദുസൂചനകൂടിയാണ് നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com