പി.ആർ. സുനിലിനെ ‘സോണി’യാക്കിയ സംഘബുദ്ദി ഇനി എങ്ങോട്ട് ? ..
മലയാളത്തിലെ രണ്ട് പ്രമുഖ വാർത്താ ചാനലുകള്‍ക്ക് രണ്ടു ദിവസത്തേക്ക് താല്കാലിക വിലക്ക് വീണിരിക്കുന്നു. ഡല്‍ഹി കലാപശേഷം കുത്തിതിരിപ്പുണ്ടാക്കാന് സംഘബുദ്ദി അടുത്തത് കേരളത്തിലേക്കായിരിക്കും തിരിയുകയെന്നത് രാഷ്ചട്രീയ നിരീക്ഷകർ നേരത്തെ സൂചിപ്പിച്ചിരുന്നു. ഇന്ന് വൈകീട്ട് 7.30ഓടെ അതിനും തുടക്കമായിരിക്കുന്നു.
ഡല്‍ഹി കലാപം നടക്കുന്ന സമയത്ത് പ്രകോപനപരമായി റിപ്പോർട്ട് ചെയ്തു എന്നതാണ് രണ്ടു ചാനലുകള്‍ക്കും നേരെ ആരോപിച്ചിരിക്കുന്ന കുറ്റം. കേബിള്‍ ടിവി നിയമപ്രകാരം ഇത് തെറ്റാണത്രേ.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാർത്താ ചാനലുകള്‍ പ്രവർത്തിക്കുൂന്ന സംസ്ഥാനം. ഒരു തരത്തിലും സംഘപരിവാർ രാഷട്രീയത്തിന് വളക്കൂറില്ലാത്ത മണ്ണ്. എക്കാലവും പുരോഗമന നിലപാട്. ജാതി സമുദായ രാഷ്ട്രീയ അതിപ്രസരങ്ങള്ക്കിടയിലും പിടിച്ചുനില്‍ക്കുന്ന ഇന്ത്യയിലെ അവസാന തുരുത്ത്. മാധ്യമവിലക്കിനുള്ള കാരണങ്ങള്‍ അരിയാഹാരം കഴിക്കുന്നവർക്ക് അധികം തപ്പി നടക്കേണ്ടതില്ല. പക്ഷേ ചില വസ്തുതകള്ർകൂടി പറഞ്ഞുവയ്ക്കാം.
എന്തുകൊണ്ട് വിലക്ക് ? .. വാർത്താ പ്രക്ഷേപണ മന്ത്രാലയം നിരന്തരം എല്ലാ ഇന്ത്യന്‍ ചാനലുകളും നിരീക്ഷിക്കുന്നുണ്ട്. പക്ഷേ ഓരോവരിയും നോക്കിയെടുത്ത് കുറിച്ചുവച്ച് അതിന്റെ അർത്ഥംവും ഭാവവും തേടിയെടുത്ത് സമൂഹത്തില്‍ ഉള്പ്പിരിവുകളുണ്ടാക്കിയോ എന്ന് പരിശഷോധിച്ചാണ് ഈ നടപടിയെന്ന് ചോദിച്ചാല്‍ അല്ല എന്നതാണുത്തരം. മറിച്ച് ഈ നടപടി ലഭിക്കേണ്ടിടത്തു കൃത്യമായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് എന്നത് വ്യക്തം.
ആര് പരാതി നല്കി ?.. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നടപടികളില്‍ കൃത്യമായി അവഗാഹമുള്ളവരാണ് പരാതിയുമായി ചെന്നത് എന്നത് വലക്കറിയിപ്പായി വന്ന കുറിപ്പ് വായിച്ചാല്‍ കൃത്യമായി മനസിലാകും. കലാപ സമയത്ത് കൃത്യമായി സമയം കുറിച്ച് നല്കി അതോടൊപ്പം റിപ്പോർട്ടർ പറഞ്ഞ കാര്യങ്ങള്‍ സ്വയം തർജമ ചെയ്ത് അതടക്കം ചേർത്ത് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പി.ആർ. സുനിലും സോണിയും.. ഏഷ്യാനെറ്റ് ന്യൂസിന്റെ ഡല്‍ഹി റിപ്പോർട്ടറായ പി.ആർ. സുനില്‍ 16 വർഷത്തെ അനുഭവസമ്പത്തുള്ള റിപ്പോർട്ടറാണ്. ഡല്‍ഹി കലാപസമയത്ത് നഗരത്തിലെ ഓരോ മുക്കിലും മൂലയിലും ചെന്ന് എന്താണ് സംഭവിക്കുന്നതെന്ന് വിളിച്ചുപറഞ്ഞ സുനിലിന്റെ റിപ്പോർട്ടിംഗ് രീതി അന്ന് ഏറെ പ്രശംസിക്കപ്പെട്ടതാണ്. ജയ് ശ്രീറാം വിളികളുമായി ഡല്‍ഹിയില്‍ അന്ന് വിളയാടിയവരില്നിന്നും പലപ്പോഴും തലനാരിഴയ്ക്കാണ് സുനില്‍ രക്ഷപ്പെട്ടത്. ഒരുവേള അക്രമത്തിനിടെ വെടിയേറ്റുവീണ ഒരു ബാലനെ സുനിലടക്കമുള്ള മാധ്യമസംഘത്തിന്റെ ഇടപെടല്‍കൊണ്ട് സുരക്ഷിതമായി ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചു. ഈ സുനില്‍ റിപ്പോർട്ട് ചെയ്തത് തെറ്റാണെന്നും, നിയമവിരുദ്ദമാണെന്നുമാണ് വിലക്കുത്തരവില് കേന്ദ്രസർക്കാർ വാദം. സുനിലിനെപോലെ റിപ്പോർട്ട് ചെയ്ത മറ്റെല്ലാ ചാനലുകളിലെ റിപ്പോർട്ടർമാരില് ആർക്കും ഈ വിലക്കില്ലതാനും. അജണ്ടയെന്താണെന്ന് പകല്‍പോലെ വ്യക്തം. മാത്രമല്ല പി.ആർ. സുനില്‍ എന്നപേര് ഉത്തരവില്‍ സോണിയെന്നാണ് പറയുന്നത്, സുനിലും സോണിയും വായിച്ചിട്ട് തിരിയാത്ത ഉദ്യോഗസ്ഥന് റിപ്പോർട്ടിംഗിലെ പ്രകോപനപരത കണ്ടെത്തിയെന്നതാണ് ഓർത്തുവയ്ക്കേണ്ടത്.
വെള്ളിയാഴ്ച രാത്രി 7.30 .. ഒരുതരത്തിലും മറ്റിടപെടലുകള്ക്ക് വേദിയൊരുക്കാത്തവിധം വിലക്ക് യാഥാർത്ഥ്യമാക്കുകയെന്നതാണ് കേന്ദ്ര അജണ്ട. അതുകൊണ്ടുതന്നെ സുപ്രീംകോടതിയടക്കം ഇനിയുള്ള രണ്ടുദിവസം അവധിയാകുന്ന വെള്ളിയാഴ്ച വരെ കാത്തിരുന്നു നടപ്പാക്കി. ഞായറാഴ്ച വൈകീട്ട് 7.30ന് വിലക്ക് തീരും. എങ്ങനുണ്ട് ഐഡിയ.