കൊറോണ : ശരിയായ വാർത്തകള്‍ എവിടെകിട്ടും ?

Sharing is caring!

ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടനയും ദേശീയ ദുരന്തമായി കേന്ദ്ര സർക്കാറും പ്രഖ്യാപിച്ച രോഗത്തെകുറിച്ചുള്ള ജനങ്ങളുടെ ആശങ്ക അവസാനിക്കുന്നില്ല. അതുകൊണ്ടുതന്നെ രോഗത്തെകുറിച്ചുള്ള പ്രധാന അറിയിപ്പുകളും സത്യസന്ധമായ വിവരങ്ങളും എവിടെ ലഭിക്കുമെന്നത് പലർക്കുമുള്ള ആശങ്കയാണ്. മുഖ്യധാരാ മാധ്യമങ്ങളും, സർക്കാറും, ആരോഗ്യ പ്രവർത്തകരും, മറ്റ് ഏജന്‍സികളും ആശ്രയിക്കുന്ന ചില പ്രധാനപ്പെട്ട വാർത്താ ഉറവിടങ്ങള്‍ ചുവടെ.

1, WHO

ആഗോള ആരോഗ്യരംഗത്തെ ഏത് വെല്ലുവിളി നേരിടാനും ലോകം പ്രതീക്ഷയോടെ നോക്കുന്നത് ലോകാരോഗ്യ സംഘടനയിലേക്കാണ്. സ്വിറ്റ്സർലാന്‍ഡിലെ ജനീവയാണ് ആസ്ഥാനം. ലോകത്തെന്പാടും സംഘടനയുമായി സഹകരിക്കുന്ന ആരോഗ്യപ്രവർത്തകർ നല്‍കുന്ന വിവരങ്ങള്‍ എല്ലാ ദിവസവും ക്രോഡീകരിച്ച് പ്രസിദ്ദീകരിക്കുന്നുണ്ട്. സംഘടനയുടെ വെബ്സൈറ്റില്‍ എപ്പോഴും അത് ലഭ്യമാണ്. ന്യൂസ് ലെറ്റർ സബ്സ്ക്രൈബ് ചെയ്താല്‍ ഇമെയില്‍ വഴിയും വിവരങ്ങള്‍ ലഭിക്കും.

WORLD HEALTH ORGANIZATION OFFICIAL WEBSITE .. www.who.int

2, THE GUARDIAN

ബ്രിട്ടനിലെ ദേശീയ ദിനപത്രമായ ദ ഗാർഡിയന്‍ കൊറോണയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഏറ്റവും പ്രാധാന്യത്തോടെ ആദ്യം മുതലേ റിപ്പോർട്ട് ചെയ്യുന്ന മാധ്യമമാണ്. രോഗവ്യാപനം സംബന്ധിച്ച വിവരങ്ങള്‍ എളുപ്പത്തില്‍ മനസിലാകുന്ന രീതിയില്‍ വെബ്സൈറ്റില്‍ ലഭ്യമാക്കുന്നു. ഒപ്പം രോഗം ചലനം സൃഷ്ടിച്ച അന്താരാഷ്ട്ര വിപണി, രാഷ്ട്രീയം എന്നീ മേഖലകളിലെ വിദഗ്ധാഭിപ്രായവും വെബ്സൈറ്റില്‍ അപ്പപ്പോള്‍ ലഭിക്കും.

THE GUARDIAN OFFICIAL WEBSITE .. www.theguardian.com/international

3, REUTERS NEWS AGENCY

ബ്രിട്ടന്‍ കേന്ദ്രമാക്കിയ അന്താരാഷ്ട്ര വാർത്താ ഏജന്‍സിയായ റോയിട്ടേഴ്സ് വാർത്തകളുടെ അക്ഷയഖനിയാണ്. കോവി‍ഡ് രോഗം സംബന്ധിച്ച എല്ലാ വാർത്തകളും ആദ്യം ബ്രേക്ക് ചെയ്യുന്നത് റോയിട്ടേഴ്സ് ആയിരിക്കും. ലോകത്തിന്‍റെ മുക്കിലും മൂലയിലുമുള്ള റോയിട്ടേഴ്സ് ലേഖകർ വാർത്തകളും ചിത്രങ്ങളും അപ്പപ്പോള്‍ പ്രസിദ്ദീകരിക്കും. അതും ലളിതമായ ഭാഷയില്‍.

THOMSON REUTERS OFFICIAL .. www.in.reuters.com

4, THE NEWYORK TIMES

അമേരിക്കയിലെ പ്രധാന മാധ്യമമായ ന്യൂയോർക്ക് ടൈംസിന്‍റെ വെബ്സൈറ്റ് കോവിഡുമായി ബന്ധപ്പെട്ട വാർത്തകള്‍ കൃത്യമായി അവതരിപ്പിക്കുന്നുണ്ട്. വാർത്തകളേക്കാള്‍ ന്യൂയോർക്ക് ടൈംസ് ലേഖകരുടെ ഒപ്പീനിയന്‍ കോളം, അവലോകനങ്ങള്‍ എന്നിവ രസകരവും ലളിതവുമാണ്.

NYTIMES .. www.nytimes.com

5, NDTV

രാജ്യത്തെ ആദ്യ സ്വകാര്യ ടെലിവിഷന്‍ വാർത്താ ചാനലുകളിലൊന്നായ എന്‍ഡിടിവി രാജ്യത്തെ ആരോഗ്യമേഖലയിലെ വാർത്തകള്‍ കൃത്യമായി അപ്ഡേറ്റ് ചെയ്യുന്ന അപൂർവം ദേശീയ മാധ്യമങ്ങളിലൊന്നാണ്. മറ്റ് ദേശീയ വാർത്താ ചാനലുകളില്‍നിന്നും വ്യത്യസ്തമായി വാർത്തകള്‍ ശരവേഗത്തില്‍ അപ്ഡേറ്റ് ചെയ്യുന്ന വെബ്സൈറ്റും എന്‍ഡിടിവിക്ക് സ്വന്തമായുണ്ട്. ന്യൂഡല്‍ഹിയാണ് ആസ്ഥാനം.

NDTV .. www.ndtv.com

ഇതുകൂടാതെ വാർത്തകളും വിശകലനങ്ങളും അവതരപ്പിക്കുന്ന മറ്റ് നിരവധി വാർത്താ ഏജന്‍സികളും ചാനലുകളും പത്രങ്ങളും വെബ്സൈറ്റുകളും ഉണ്ട്. പക്ഷേ വിശ്വാസ്യതയും പാരന്പര്യവും ഒന്നിച്ച് അവകാശപ്പെടാവുന്നതും ഈ മേഖലയിലെ പ്രാഗല്‍ഭ്യവും കണക്കിലെടുക്കുന്പോള്‍ ഈ അഞ്ച് മാധ്യമങ്ങള്‍ ഞങ്ങളുടെ പട്ടികയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com