ഇനിയുള്ള യാത്ര പിറകോട്ട്..

പുതുവര്‍ഷം തിരിച്ചറിവുകളുടേതാവട്ടെ…
പ്രകൃതി മരിക്കുന്നു..
തിരികെ പോകണം പഴയ പച്ചയിലേക്ക്
വരണ്ട മണല്‍ത്തട്ടില്‍ പുഴയുടെ പതിഞ്ഞ നെടുവീര്‍പ്പുകള്‍ കേള്‍ക്കാം. നീണ്ടു പരന്നുകിടക്കുന്ന നദിയില്‍ ആഴമില്ലാതെ വെള്ളമൊഴുകുന്നു. തീരം ഇടിഞ്ഞിടിഞ്ഞ് പുഴയില്ലാതാകുന്നു. പിന്നെ പതുക്കെ പതുക്കെ മരിക്കുന്നു.അതെ.. ഇതുവഴിയൊരു പുഴയൊഴുകിയിരുന്നു.പുതുവര്‍ഷത്തിന്റെ ആഘോഷങ്ങളില്‍ മതിമറന്ന് ലോകം.പ്രകൃതിക്ക് മരണത്തിലേക്കടുത്തു കൊണ്ടിരിക്കുന്നു എന്നതിന്റെ സൂചനയാണ് ഓരോ പുതു വര്‍ഷവും…നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി  നടക്കുന്ന മണല്‍വാരല്‍ കേരളത്തിലെ പുഴകളുടെ ചരമഗീതം കുറിക്കുകയാണ്.

നിളയുടെ മണല്‍ത്തട്ടിലൂടെ മഞ്ഞും നിലാവും പുണര്‍ന്നുറങ്ങിയ രാവുകളില്‍ കവിത പാടിപ്പോയ കവികളെ മലയാളിക്ക് മറക്കാനാവുമോ ? നിളയുടെ നിത്യകാമുകന്മാരായ പി. കുഞ്ഞിരാമന്‍ നായരും എം. ടി. വാസുദേവന്‍ നായരും വൈലോപ്പിള്ളിയുമെല്ലാം നടന്ന നിളാ തീരം മരിക്കുകയാണ്. പറയിപെറ്റ പന്തിരുകുലം വളര്‍ന്ന ഭാരതപ്പുഴയുടെ തീരം വരും തലമുറയ്ക്ക് അന്യമാവുകയാണ്. ഭാരതപ്പുഴയുടെ 18 കടവുകളില്‍ മണല്‍ വാരുന്നതിനായി സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ അനുവാദമില്ലാത്ത കടവുകളില്‍ നിന്നും മണല്‍വാരല്‍ നടക്കുന്നുണ്ട്. കടവുകള്‍ വര്‍ഷം തോറും മാറ്റണമെന്ന വിദഗ്ധ നിര്‍ദേശത്തിനും അധികൃതര്‍ ചെവികൊടുക്കുന്നില്ല. ദേശാടനപക്ഷികള്‍ ഏറ്റവുമധികമെത്തുന്ന ഭാരതപ്പുഴയുടെ പാരത്തൂര്‍ മേഖലയില്‍ മണല്‍വാരല്‍ പൂര്‍ണ്ണമായും നിരോധിക്കണമെന്ന് പരിസ്ഥിതി പ്രേമികള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അതിന് വേണ്ട നടപടിയൊന്നുമായിട്ടില്ല. പട്ടാമ്പിക്കും തിരുവനാവായ്ക്കുമിടയിലുള്ള തീരം പൂര്‍ണ്ണമായും ഇല്ലാതാകാന്‍ അധികകാലം വേണ്ടിവരില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇവിടെയാണ് അനധികൃത മണല്‍വാരല്‍ കൂടുതലും നടക്കുന്നത്. പെരിങ്ങോട്ടുകുറിശ്ശിയിലെ നാവാലിന്‍ കടവ് ചെക്ക്ഡാമില്‍ നിന്നും വന്‍തോതിലാണ് അനധികൃത മണല്‍വാരല്‍ നടക്കുന്നത്. മണല്‍ നീക്കം ചെയ്യുമ്പോള്‍ നദിയിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ അളവ് കുറയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
download
ഭാരതപ്പുഴയുടെ തീരത്തുള്ളവര്‍ ഇപ്പോള്‍ കടുത്ത കുടിവെള്ളക്ഷാമമാണ് നേരിടുന്നത്. അനാഥമായി കിടക്കുന്ന പമ്പ് ഹൗസുകള്‍ നാട്ടുകാര്‍ക്ക് ഇന്നൊരു വേദനയാണ്. ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള പാലങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തിക്കൊണ്ടാണ് മണല്‍വാരല്‍ നടക്കുന്നത്. തിരുനാവായ വരെ ഭാരതപ്പുഴയിലെ ജലത്തിന് ഉപ്പുരസം കലര്‍ന്നത് മണല്‍വാരല്‍ മൂലമാണെന്ന് വിദഗ്ധര്‍ പറയുന്നു. നദിയുടെ തീരത്തുള്ള കൃഷി വലിയൊരളവു വരെ പുഴ മലിനമാകുന്നതിന് കാരണമാകുന്നുണ്ട്. യാതൊരു നിയന്ത്രണവുമില്ലാത്ത കീടനാശിനി പ്രയോഗം ഭാരതപ്പുഴയെ വിഷമയമാക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.
ഓരോ പുതു വര്‍ഷവും ഓര്‍മപ്പെടുത്തലാവുന്നു…കഴിഞ്ഞ കാലങ്ങളിലെവിടെയോ വെച്ച് നാം നന്മകളെ മറന്ന് വെച്ചിരിക്കുന്നു എന്ന വലിയ യാഥാര്‍ത്ഥ്യത്തിന്റെ ഒരോര്‍മപ്പെടുത്തല്‍.
ബന്ധങ്ങള്‍,പ്രകൃതി,പുഴ,സ്‌നേഹം..
നഷ്ടങ്ങളുടെ എണ്ണം അങ്ങനെ നീളുകയാണ്.
നഷ്ടപ്പെട്ടു പോയതൊക്കെ നന്മകളാണ്..
വൃദ്ധസദനത്തില്‍ തനിച്ചിരിക്കുന്ന മാതാപിതാക്കളുടെ കണ്ണില്‍ നിന്നും പൊഴിയുന്ന കണ്ണുനീര്‍ മതി ലോകത്തിന്റെ ഇന്നത്തെ മുഖം മനസ്സിലാക്കാന്‍.അറിവില്‍ നിന്നും തിരിച്ചറിവിലേക്കാണ് ഇനി നാം നടക്കേണ്ടത്.സമ്പന്നതകൊണ്ട് സംതൃപ്തരാകില്ല. മദ്യത്തിന്റെ അതിപ്രസരത്തില്‍ എല്ലാം കീഴ്‌മേല്‍ മറിഞ്ഞിരിക്കുന്നു. കുടിച്ച് ലക്കുകെട്ട് വഴിയരികില്‍ വീണുമരിക്കുന്നവരുടെ എണ്ണം കൂടുന്നു.റോഡരികില്‍ ചോരക്കളങ്ങള്‍,വര്‍ഗീയതയും കള്ളത്തരങ്ങളും കാമവും കൊള്ളയും കൊലയും മനുഷ്യന്റെ മനസാക്ഷി മരിച്ചിരിക്കുന്നു.
vridhasadanam-4
തൊഴിലിടങ്ങളില്‍,പൊതുസ്ഥലങ്ങളില്‍,യാത്രയില്‍,കുടുംബങ്ങളില്‍ അങ്ങനെയെല്ലായിടത്തും പെണ്‍കുട്ടികള്‍ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണു.ഇനിയൊരു സൗമ്യ ഉണ്ടാവരുതേ എന്നാണ്  മുഴുവന്‍ അമ്മമാരും മുഴുവന്‍ പ്രാര്‍ത്ഥിച്ചത്..ആവര്‍ത്തനങ്ങള്‍ നിരവധിയുണ്ടായി.ഒരൊറ്റമുറി വീട്ടില്‍ സ്വപ്നങ്ങളെ പ്രണയിച്ച് ജീവിച്ച ജിഷ എന്ന പെണ്‍കുട്ടിയെയും അതിധാരുണമായി കൊല്ലപ്പെട്ടു.കടമ്മനിട്ട അന്ന് അലറി വിളിച്ച് പാടിയത് അവള്‍ക്കുവേണ്ടിയായിരുന്നില്ലേ..വാഗ്ദാനങ്ങള്‍ മാത്രം നല്‍കി അധികാരകസേരകളില്‍ എത്തിയിട്ട് ഭരണത്തില്‍ സത്രീകള്‍ക്കായ് കസേരകളുടെ എണ്ണം ഒഴിച്ചിട്ടതുകൊണ്ടൊന്നും ഒരു നിലവിളിയും നിലയ്ക്കുന്നില്ല..
പെണ്‍കുട്ടികളുടെ നിലവിളികളില്‍ നിന്ന് കേരളമേ ഇനിയൊളിച്ചോടരുത്..
weavingimage
മനുഷ്യന്‍ എല്ലാ അര്‍ഥത്തിലും മോചനം നേടിയെന്ന് പറയുമ്പോഴും അധികാരം അടിയാളത്തം എക്കാലവും ജാതി, മതം, വര്‍ഗം, തൊഴില്‍ എന്നിങ്ങനെ ഒരുപടി തനിക്ക് താഴെയുള്ളവനെയാണ് തെരഞ്ഞെടുക്കുന്നത്. നമ്മുടെ പെണ്‍കുട്ടികള്‍ ഇനി ആക്രമിക്കപ്പെടാതിരിക്കാന്‍.ശക്തമായ ഇടപെടലുകള്‍ ആവശ്യമാണ്.കേരളത്തിലെ അമ്മ മനസ്സുകളുടെ നെഞ്ചുപൊട്ടുന്ന ചോദ്യങ്ങള്‍ക്ക് മുന്നില്‍ പകച്ചുപോകുന്ന കേരളമേ കടമ്മനിട്ടകവിതകള്‍ ഓര്‍മപ്പെടുത്തലാണ്.
പ്രകൃതി മരിക്കുകയാണു.തണലു നഷ്ടപ്പെടുകയാണ്.ഭൂമി കരയുകയാണ്…വര്‍ഷങ്ങള്‍ കടന്നു പോകുന്നു…പ്രകൃതിയുടെ മരണം അടുക്കുന്നു.വേനലും ശിശിരവും ഹേമന്തവും..കാലങ്ങള്‍ പെട്ടെന്ന് മായുന്നു.ഇപ്പോഴും മമ്പഴത്തിന്റെ രുചിയെ നാം പ്ലാസ്റ്റിക്ക് കുപ്പികളില്‍ നിറച്ച് വെക്കുന്നു.തിരിച്ചറിയേണ്ട കാലം വൈകി.പുതിയ വര്‍ഷം പ്രകൃതി അമ്മയൊണെന്ന ഓര്‍മപ്പെടുത്തലുണ്ടാവട്ടെ….
WP2Social Auto Publish Powered By : XYZScripts.com