“യോഗ” സ്ഥിരം സംഭവിക്കാവുന്ന അഞ്ച് അബദ്ധങ്ങള്‍

7-Steps-to-a-Life-Long-Yoga-Practice-Youll-Love

യോഗ ഇന്നൊരു ഫാഷനായി മാറിക്കഴിഞ്ഞു ,ലോകത്തിനു മുന്നില്‍ ഇന്ത്യയെന്ന വൈബ്രന്‍റ്  ബ്രാന്റിന്റെ മുഖമുദ്ര കൂടിയാണ് യോഗ .എന്നാല്‍ ശാസ്ത്രീയമായി സമീപിക്കാതെ യോഗയെ കേവലം ആസനങ്ങള്‍ മാത്രമാക്കുമ്പോള്‍ വിപരീത ഫലമാണ് ഉണ്ടാവുക . അത്തരത്തില്‍ യോഗയെ സമീപിക്കുന്നവര്‍ക്കുള്ള അഞ്ചു നിര്‍ദേശങ്ങളാണ് ചുവടെ .

yoga

1 .എങ്ങനെ യോഗ പഠിക്കുന്നു എന്നതാണ് യോഗയിലെക്കുള്ള ആദ്യത്തെ ചുവടുവയ്പ്പ് ,അതിനാല്‍ മുന്‍ധാരണകള്‍ ഒഴിവാക്കി കൃത്യമായി അതിനെ സമീപിക്കുക .തുടക്കത്തില്‍ ഒരധ്യാപകന്റെ കീഴില്‍ മാത്രം പരിശീലിക്കുക ,ചിത്രങ്ങള്‍ കണ്ടോ പുസ്തകങ്ങളിലൂടെയോ മറ്റോ പഠനം പൂര്‍ണമാവുകയില്ല .കൂടാതെ സര്‍ക്കസ് കളിയാണ് യോഗയെന്ന് ധരിച്ചു പിന്മാറുന്നവരും കുറവല്ല ,ഇത് ഇതൊരു സാധാരണക്കാരനും പ്രായോഗികമാണെന്ന് ആദ്യം തിരിച്ചറിയുക .

 

free-yoga

2 .പഠനം ആരംഭിച്ചാല്‍ അത് കൃത്യമായി പിന്തുടരുക ,ശുദ്ധമായ വെളിച്ചവും വായുവും ഉള്ളിടത്ത് നിന്നുകൊണ്ട് മാത്രം യോഗ ചെയ്യുക അതിനര്‍ത്ഥം ടെറസിന്റെ മണ്ടയില്‍ മാത്രം എന്ന് കരുതരുത്  , ചെയ്യുമ്പോള്‍ വെറും നിലത്തിരുന്നു ചെയ്യരുത് യോഗമാറ്റോ പായയോ ഉപയോഗിക്കുക .

230_hp_08_fnl1

3 .യൂട്യുബിലോ മറ്റോ കാണുന്ന വീഡിയോകളില്‍ ഇറുകിപ്പിടിച്ച വസ്ത്രങ്ങള്‍ ധരിച്ചു യോഗ ചെയ്യുന്നവരെ കാണാം ,അനുകരിക്കാതിരിക്കുക . അത്തരം വസ്ത്രങ്ങള്‍ തന്നെ വേണമെന്ന് യാതൊരു നിര്‍ബന്ധവും ഇല്ല , മാത്രമല്ല അയഞ്ഞതും സുഖം പകരുന്നതുമായ ഏതൊരു വസ്ത്രവും യോഗയ്ക്ക് അനുയോജ്യമാണ് , നമ്മുടെ സ്വന്തം ലുങ്കിയായാലും മതി .

 

suryanamaskaar-yoga650_650x488_41434467336

4 .ശ്വസന പ്രക്രിയയാണ് യോഗയുടെ മര്‍മം പിന്നിലെക്കുള്ള പൊസിഷനില്‍ ശ്വാസം ഉള്ളിലോട്ടും ,മുന്നിലോട്ടുള്ളതില്‍ പുറത്തേക്കും ശ്വാസം എടുക്കുക എന്നതാണ് സാധാരണയുള്ള ക്രമം ,ഇത് അധ്യാപകരോട് ചോദിച്ചു ഉറപ്പുവരുത്തിയതിനു ശേഷം മാത്രം പരിശീലനം ആരംഭിക്കുക .

download

5 .ഒന്നില്‍ നിന്നും തുടങ്ങുക ,തലകുത്തി മറിയാലും കാലുകള്‍ തലയ്ക്കു മുകളില്‍ കൊണ്ടുപോയ് വയ്ക്കുന്നതും സാവധാനം മതി, പ്രായം കൂടിയവര്‍ ഇതൊന്നും കണ്ടു ഭയപ്പെടാതെയും ശ്രദ്ധിക്കുക ,സര്‍ക്കസ് അല്ല യോഗ .

 

എല്ലാറ്റിനുമുപരി യോഗ ചെയ്യാനും ചെയ്യാതിരിക്കാനും സ്വാതന്ത്ര്യം നിങ്ങള്‍ക്കാണെന്ന് മനസ്സില്‍ ഉറപ്പിക്കുക , മെയ് വഴക്കത്തെക്കാള്‍ മനസിന്റെ സുഖത്തിനു ശ്രദ്ധ കൊടുക്കുക.

 

Leave a Reply

Your email address will not be published. Required fields are marked *