പെണ്ണ് പശുവായാല്‍…
സുരക്ഷയ്ക്കായി പുതിയ പ്രതിഷേധം..
ഇന്ത്യന്‍ സ്ത്രീകള്‍ പശുക്കളുടെ മുഖംമൂടിയണിയുമ്പോള്‍…
കടപ്പാട് : ബിബിസി ന്യൂസ്
ഇന്ത്യാഗേറ്റിന് മുന്നില്‍ നില്ക്കുന്ന സ്ത്രീ. പക്ഷെ മുഖം പശുവിന്റെതാണ്. കണ്ടവരെല്ലാം ഞെട്ടി. ഒരു ഫോട്ടോ ഇന്ന് രാജ്യം ചര്‍ച്ച ചെയ്യുകയാണ്. സ്ത്രീകള്‍ക്ക് ലഭിക്കുന്ന സുരക്ഷയെക്കാള്‍ പശുക്കള്‍ക്ക് സുരക്ഷ ലഭിക്കുന്ന രാജ്യത്ത് എനിക്ക് സുരക്ഷിതമായി ജീവിക്കാന്‍ പശുവിന്റെ തലവേണം എന്ന പ്രതിഷേധസ്വരമാണ് ഫോട്ടോയിലൂടെ ഇന്ത്യന്‍ സ്ത്രീകള്‍ ഉയര്‍ത്തുന്നത്. ബിബിസി വാര്‍ത്തയിലൂടെയാണ് ഒരു ഫോട്ടോഗ്രാഫറുടെ ക്യാമ്പെയിന് ലോകം അറിഞ്ഞത്. സ്ത്രീ സുരക്ഷയ്ക്കായി നിരവധി ക്യാമ്പെയിനുകള്‍ക്ക് രാജ്യം സാക്ഷ്യം വഹിച്ചുവെങ്കിലും ഇത്തരമൊരു വേറിട്ട പ്രതിഷേധം ഇത് ആദ്യമാണ്.
23 വയസുള്ള ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന സുജാട്രോഘോഷ് എന്ന ഫോട്ടോഗ്രാഫര്‍ പശുവിന്റെ മുഖമുള്ള സ്ത്രീകളുടെ ഫോട്ടം രാജ്യത്തിന് പരിചയപ്പെടുത്തിയപ്പോള്‍ ദേശീയ ഹിന്ദു സംഘടനകളുടെ ട്രോളുകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇരയായി. പലരും ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും തുറുങ്കിലട്ക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തി. ചിലര്‍ ഗോമാതാവിനെ അപമാനിച്ചു എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും പോലീസ് പരാതി നല്‍കുകയും ചെയ്തു. ഞാന്‍ ശരിയായ മാതാവിന്റെ അവസ്ഥയാണ് പറഞ്ഞത് എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഈ ഫോട്ടോഗ്രാഫര്‍. സുജാട്രോ ഘോഷ് ഒരു പ്രൊജക്ടിന്റെ ഭാഗമായാണ് ഈ ക്യാമ്പെയിന് ഏറ്റെടുത്തത്. ഇത് ഇന്ന് പ്രതിഷേധത്തിന്റെ പുതിയ മുഖമായി മാറിയിരിക്കുകയാണ്.
“രാജ്യത്തെ ചില സത്യങ്ങള്‍ എന്നെ അസ്വസ്ഥനാക്കുന്നു. സ്ത്രീകളെക്കാള്‍ പ്രാധാന്യം രാജ്യത്ത് പശുക്കള്‍ക്ക് ലഭിക്കുന്നു. സ്ത്രീ പീഢിപ്പിക്കപ്പെട്ടാലും അക്രമിക്കപ്പെട്ടാലും നീതിക്കുവേണ്ടി കേഴുന്ന നാട്ടിലാണ് പശുവിനെ വിശുദ്ധമായി കാണുന്നത്” – സുജാട്രോഘോഷിന്റെ വാക്കുകളാണിത്.
ഇന്ത്യയില്‍ ഓരോ പതിനഞ്ച് മിനുട്ടിലും സ്ത്രീകള്‍ പീഢിപ്പിക്കപ്പെടുന്നുണ്ട് എന്നാണ് കണക്കുകള്‍. ഇങ്ങനെ പീഢിപ്പിക്കപ്പെടുന്ന സ്ത്രീകള്‍ നീതിക്ക് വേണ്ടി വര്‍ഷങ്ങളോളം അലയുന്നു. എന്നാല്‍ പശുവിനെ ഉപദ്രവിച്ചാല്‍, വീടിന് വെളിയില്‍ വെറുതെ കെട്ടിയിട്ടാല്‍ ചിലര്‍ അക്രമിക്കുന്ന സ്ഥിതിയാണ്. പശുവിന് നീതി നേടിക്കൊടുക്കാന്‍ കാണിക്കുന്ന ആവേശം അമ്മയായ സ്ത്രീക്ക് ലഭിക്കുന്നില്ല. പശുവിന്റെ പേരില്‍ എത്ര കൊലപാതകങ്ങളും അക്രമങ്ങളും അരങ്ങേറി. സ്ത്രീയെ അക്രമിച്ചവരെ നിങ്ങള്‍ എന്ത് ചെയ്യുന്നു എന്നാണ് അദ്ദേഹം ചോദിക്കുന്നത്.
“ഇത് എന്റെ വഴിയിലുള്ള പ്രതിഷേധം” എന്നാണ് സുജാട്രോ തന്റെ പ്രൊജക്ടില്‍ പറഞ്ഞിരിക്കുന്നത്. സുരക്ഷയ്ക്ക് വേണ്ടി എന്തിനാണ് സ്ത്രീകള്‍ പശുവിന്റെ മുഖം മൂടി അണിയുന്നത് എന്ന തലക്കെട്ടോട് കൂടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഈ പ്രൊജക്ടാണ് ഇപ്പോള്‍ ലോകം ചര്‍ച്ച ചെയ്യുന്നത്.
വീഡിയോ കാണാം :
https://www.bitgiving.com/cowmask