ഈ വിഷുവിന് എളുപ്പത്തിലുണ്ടാക്കാം വിഷുക്കഞ്ഞി.. വൃന്ദാമ്മയുടെ രുചിക്കൂട്ട്

Sharing is caring!

വൃന്ദ ഉണ്ണി

കേരളീയര്‍ക്ക് ഓണം പോലെ തന്നെ വിഷുവും ഒരു പ്രധാന ഉത്സവമാണ്. മലബാറുകാര്‍ക്ക് വിഷു തെയ്യക്കാലമാണ്. മധ്യകേരളത്തില്‍ പൂരോത്സവം. തെക്കന്‍കേരളത്തിലും വിഷു വ്യത്യസ്തമല്ല. വിഷുക്കട്ട, വിഷുക്കഞ്ഞി, വിഷുപ്പുഴുക്ക് എന്നിങ്ങനെ നിരവധി നാടന്‍ വിഭവങ്ങളും വിഷുസ്പെഷ്യലായുണ്ട്. ഇതില്‍ മധ്യകേരളത്തിലെ പ്രമുഖ വിഭവമാണ് വിഷുക്കഞ്ഞി. കാലം മാറിയതിന് അനുസരിച്ച് വിഷുക്കഞ്ഞി വെക്കുന്നവരൊക്കെ ഇപ്പോള്‍ കുറവാണ്. കണി വെക്കുകയും സദ്യ ഒരുക്കുകയും മാത്രമായി വിഷു.

ജീവിതത്തിരക്കുകള്‍ മാറിനില്‍ക്കുന്ന സമയമാണിത്. പഴയ വിഷുക്കാലത്തിലേക്ക് ഒരു എത്തിനോട്ടത്തിന് സാധ്യതയുണ്ട്. അങ്ങനെയൊരു വിഷു ആയാലോ ഇത്..? സ്പെഷ്യലായി വിഷുക്കഞ്ഞിയും ഉണ്ടാക്കാം. പലവിധത്തില്‍ വിഷുക്കഞ്ഞി തയ്യാറാക്കാറുണ്ട്. ഏറെ എളുപ്പവുമാണ്. എന്നാല്‍ വൃന്ദാമ്മയുടേത് ഒരു നാടന്‍ സ്പെഷ്യലാണ്..

വിഷുക്കഞ്ഞി

ആവശ്യമായ സാധനങ്ങള്‍
പുഴുക്കലരി – 3 കപ്പ്
പച്ചരി – 1 കപ്പ്
പുളിയമരയ്ക്ക (അല്ലെങ്കില്‍ ചെറുപയര്‍) – 100 ഗ്രാം
തേങ്ങ – 1 മുറി
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ആദ്യം പുളിയമരയ്ക്ക ചൂടാക്കുക. അതിന് ശേഷം പുഴുക്കലരി കഴുകി വേവിക്കാനിടുക. പകുതി വേവാകുമ്പോള്‍ പച്ചരി ഇട്ട് കൊടുക്കുക. പുളിയമരയ്ക്ക വെറെ വേവിച്ചെടുക്കണം. അരി വെന്തുകഴിയുന്നതിന് മുന്‍പ് വേവിച്ചുവെച്ച പുളിയമരയ്ക്ക ഇട്ടുകൊടുക്കുക. എല്ലാം വെന്തുകഴിഞ്ഞതിന് ശേഷം തേങ്ങ ചിരകിയത് ഇതിലേക്ക് ചേര്‍ക്കുക. നന്നായി ഇളക്കുക. കഞ്ഞി ഇറക്കിവെച്ച് ഉപ്പ് ചേര്‍ക്കുക. ആവശ്യത്തിനുള്ള വെള്ളം കഞ്ഞിയിലുണ്ടാകണം. വിഷുക്കഞ്ഞി റെഡി. ചൂട് ആയിതിന് ശേഷം കഴിക്കുന്നതാണ് രുചി.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com