ഈ കൈനീട്ടം നമുക്ക് പങ്കുവയ്ക്കാം.. മുഖ്യമന്ത്രിയുടെ ചലഞ്ച് ഏറ്റെടുത്ത് സിതാരയും മകളും..

Sharing is caring!

മുഖ്യമന്ത്രി നിർദ്ദേശിച്ച വിഷുക്കൈനീട്ടം ചലഞ്ചിൽ പങ്കെടുത്ത് ഗായിക സിതാരയുടെ മകളും. കുട്ടികളെ ഏറെ ഇഷ്ടപ്പെടുന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം കുട്ടികൾ തന്നെ സ്വമേധയാ ഏറ്റെടുക്കുകയാണ് കേരളത്തിൽ.

കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു വിഷു ആഘോഷമാണ് ഇത്തവണത്തേത്. ചരിത്രത്തിൽ ആദ്യമായി ആഘോഷങ്ങളും ഉത്സവങ്ങളും ഇല്ലാതെ വീടിനകത്ത് മാത്രം മലയാളി വിഷു ആഘോഷിക്കുകയാണ്.

ഈ സമയത്തും വിഷും ആഘോഷങ്ങളും വീടും കുടുംബവും ഇല്ലാതെ നാടിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് ആരോഗ്യപ്രവര്‍ത്തകരും പോലീസുകാരും സര്‍ക്കാരും. നാടിന് കൈത്താങ്ങാകാന്‍ ഈ വിഷുക്കാലത്തെ ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി ഇന്നലെ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. വിഷുക്കൈനീട്ടം മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി നാളത്തെ തലമുറ മാതൃകയാകണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വിഷുക്കൈനീട്ടം ചലഞ്ച് ആരംഭിച്ചു. കുട്ടികള്‍ സ്വമേധയാ ചലഞ്ച് ഏറ്റെടുത്തു. സന്നദ്ധ സംഘടനകളും നേതൃത്വം നല്‍കി.

ഗായിക സിതാരയുടെ മകളും വിഷുക്കൈനീട്ടം ചലഞ്ചില്‍ പങ്കെടുത്തിരിക്കുകയാണ്. “ഈ വിഷുവിനു കിട്ടിയ കൈനീട്ടം നമുക്ക് പങ്കുവയ്ക്കാം !! Challenging all those ‘കുഞ്ഞുമണികൾ ‘ who got their kaineettam today !!! പങ്കുവയ്ക്കാനും, ചേർത്തുപിടിക്കാനും അറിയുന്നവരാണ് കുഞ്ഞുങ്ങൾ, ഇനി വരാനിരിക്കുന്നത് അവരുടെ ലോകവും സമയവും !! പരമാവധി സത്യത്തോടെ അവർക്ക് നമുക്ക് കൂട്ടാവാം.” സിതാര കുറിച്ചു. കൂട്ടത്തിൽ സൗഹൃദവലയത്തിലെ ഏതാനും കുട്ടികളെ ചലഞ്ചിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട് സിതാര.

വിഷു സ്പെഷ്യൽ "കൈനീട്ടം ചലഞ്ച് "!!!ഈ വിഷുവിനു കിട്ടിയ കൈനീട്ടം നമുക്ക് പങ്കുവയ്ക്കാം !! Challenging all those '…

Gepostet von Sithara am Dienstag, 14. April 2020

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com