അവരുടേത് പഞ്ചായത്ത് മുല ആയിരുന്നുട്ടോ, ഞാനും കുടിച്ചിട്ടുണ്ട് : സോന ശ്രീകാന്ത് എഴുതുന്നു..

“ഡാൻസ് ക്ലാസിൽ പോകുമ്പോൾ മാഷും സോനെ ഇനി നെഞ്ചിനു കുറുകെ ഷാള് കെട്ടിവരണം കെട്ടോ…… തുടരെ എവടെ പോകുമ്പഴും അമ്മ രണ്ടു സേഫ്റ്റി പിന്നുമായി പുറകെ വരും.. ഷാള് കുത്താൻ…”

സോന ശ്രീകാന്ത്

നാലം ക്ലാസിലെത്തിയപ്പോ അമ്മ പറഞ്ഞു തുടങ്ങിയ ആദ്യ വാക്ക്…. സോനേ, മോളെ ഇനി പെറ്റിക്കോട്ടിട്ടു എങ്ങും പൊയ്ക്കൂടാ… പ്രേത്യേകിച്ചും ആൺ കുട്യോൾക്കരികിൽ…. ???.. അപ്രത്തെ ദേവിയെട്ടി വന്നപ്പോൾ ദാ വേറെയും… നിന്‍റെ മോൾക്ക് നെഞ്ചത്തൊക്കെ വന്നുവല്ലോ…. പെണ്ണായി… ഇനി തുള്ളിക്കളിച്ചുടാ…. ഡാൻസ് ക്ലാസിൽ പോകുമ്പോൾ മാഷും സോനെ ഇനി നെഞ്ചിനു കുറുകെ ഷാള് കെട്ടിവരണം കെട്ടോ…… തുടരെ എവടെ പോകുമ്പഴും അമ്മ രണ്ടു സേഫ്റ്റി പിന്നുമായി പുറകെ വരും.. ഷാള് കുത്താൻ… തിരിച്ചറിവിന്റെ ഏതോ നേരം തൊട്ട്  ഷാള് കഴുത്തിനൊരു വലയം മാത്രമായ്….. വിവാഹശേഷം മൂപ്പരും ഇത്തിരി നീട്ടി ചിന്തിക്കുന്ന ആളായൊണ്ട് ജീൻസും ടോപ്പും ഇട്ടോണ്ടിറങ്ങുന്നതിൽ യാതൊരു അലമ്പും പ്ര കടിപ്പിച്ചില്ല….. പലപ്പോഴും ചിന്തിച്ചിട്ടുണ്ട് … ഇത്രേം ഒതുക്കി വെക്കാൻ മാത്രം മുല എന്ന അവയവത്തിനു എന്താ ഉള്ളെന്ന്….. എന്റെ മ്മോ…. ട്രെയിനിൽ പോകുമ്പോൾ കുട്ടി നിലവിളിച്ചു മരിച്ചാലും ങേ ഹേ പൂട്ടി കെട്ടിയ മാറിടം തുറക്കാത്ത അമ്മമാരേ…. പ്രേസവിച്ച കുഞ്ഞിനെ കാണാൻ പോയൊരുടെ കമെന്റോ ഓള് മേക് തുണിയിടാണ്ട് ഓന്റെ മുന്നില് വെച്ച് ഹോ തൊലിയുരി…..

ഇനിയുമുണ്ട്…… പറയാനേറെ
മുലയ്ക്കുമേൽ ഉണ്ടാക്കി വെച്ച മൂല്യബോധത്തോട് തോന്നിയ പ്രതിഷേധം ഏതായാലും സുഹൃത്തിന്റെ ഭാര്യ അമൃതയും സഹോദരിയും സാഹചര്യം തീര്‍ത്ത ഗൃഹലക്ഷ്മിയും ഉറപ്പിച്ചുവല്ലോ….. ഈ സഹോദരിമാർക് മുമ്പ് എന്‍റെ ഓര്‍മയിലും ഒരാളുണ്ട്…. കുട്ടി ക്കാലത് കാണാറുള്ള കണ്ണോത്തെവീട്ടിലെ അമ്മിഞ്ഞമ്മയെ ആണ്… നാട്ടിലുള്ള എല്ലാ മക്കൾക്കും എപ്പോഴും പാലൂട്ടുന്ന അച്ഛമ്മ…. അവരുടേത് ഒരു പഞ്ചായത് മുല ആയിരുന്നുട്ടോ… അന്നൊന്നും ആ മുലകളിൽ ഗൃഹലക്ഷ്മികണ്ണുകൾപതഞ്ഞില്ല.ഒരിക്കൽ കളിക്കിടെ കൗതുകം തോന്നി ഞാനും കുടിച്ചതോർക്കുമ്പോ ശരിക്കും അഭിമാനം തോന്നുന്നു… ഗൃഹലക്ഷമി ഇപ്പഴാണ് ഒരു നിലപാടുള്ള വാരികയായത്.

Leave a Reply

Your email address will not be published. Required fields are marked *