ലോക ശുചിമുറി ദിനത്തില്‍ തെരുവു കക്കൂസുകളുടെ കഥകള്‍ കാണാം

Sharing is caring!

നഗരത്തിലെ ഓരോ പൊതുകക്കൂസിനും ഓരോരോ കഥകളാണ് പറയാനുള്ളത്. അതെല്ലാം കോര്‍ത്തിണക്കി കക്കൂസുകള്‍ക്കുവേണ്ടി അവരൊരു പ്രദര്‍ശനം സംഘടിപ്പിക്കുകയാണ്. തിരുവനന്തപുരത്തെ പൂജപ്പുര പാര്‍ക്കില്‍ ഈ വരുന്ന ഞായറാഴ്ച. കക്കൂസിനെ കലയാക്കി മാറ്റുകയാണ്..

ഞായറാഴ്ച തിരുവനന്തപുരത്തുള്ളവര്‍ മൂക്കുപൊത്താതെ വരിക,

ഈ കക്കൂസ് കഥകള്‍ കാണാനും കേള്‍ക്കാനും.

ടി സി രാജേഷ്‌ സിന്ധുവിന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌

തെരുവുകക്കൂസുകള്‍ക്കും കഥ പറയാനുണ്ട്. പക്ഷേ, ആ കഥകള്‍ കേള്‍ക്കണമെങ്കില്‍ നാം ആ കക്കൂസുകളില്‍ പോയി രാപാര്‍ക്കണം. കുറഞ്ഞപക്ഷം, ഒരു നേരമെങ്കിലും അതുവഴി പോകുകയെങ്കിലും ചെയ്യണം. അങ്ങിനെ പോയ ഒരുകൂട്ടം പെണ്‍കുട്ടികള്‍ കക്കൂസുകള്‍ പറഞ്ഞ കഥകള്‍ പങ്കുവയ്ക്കുകയാണ്. തിരുവനന്തപുരത്തെ റീസൈക്കിള്‍ ബിന്നിലെ ആര്‍ക്കിട്ടെക്റ്റുമാരായ ഗംഗയോടും ഗീതാഞ്ജലിയോടും ദേവിയോടുമൊക്കെ ചോദിക്കുക, അവര്‍ പറയും, നാമിതുവരെ കാണുകയോ കേള്‍ക്കുയോ ചെയ്യാന്‍ ശ്രമിക്കാതിരുന്ന ആ ദാരുണകഥകള്‍…

തിരുവനന്തപുരം നഗരത്തിലെ മുപ്പതോളം തെരുവു കക്കൂസുകളുടെ കഥകളാണ് റീസൈക്കിള്‍ ബിന്‍ പറയുന്നത്. ആ കഥകള്‍ കേള്‍ക്കുന്നതിനു മുന്‍പായി അവര്‍ കേരളത്തിനു വെളിയില്‍ തമിഴ്നാട്ടിലെ തെരുവു കക്കൂസുകള്‍ തേടിപ്പോയി, താരതമ്യത്തിനായി. ബസ് സ്റ്റാന്‍ഡുകളില്‍ അന്തിയുറങ്ങി പൊതുശൗചാലയങ്ങളില്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിച്ച് അവയുടെ നല്ല കഥകള്‍ കേട്ടാണ് തിരികെ കേരളത്തിലേക്കു വന്നത്. എന്നിട്ടായിരുന്നു തിരുവനന്തപുരം നഗരത്തിലെ പര്യടനം.

നഗരത്തിലെ ഓരോ പൊതുകക്കൂസിനും ഓരോരോ കഥകളാണ് പറയാനുള്ളത്. എല്ലാം അവര്‍ രേഖയാക്കിയിട്ടുണ്ട്. ഏതാണ്ട് എല്ലായിടത്തും തികഞ്ഞ പുരുഷാധിപത്യം. സ്ത്രീകള്‍ക്കായി പ്രത്യേകം തിരിച്ചിട്ടിട്ടില്ലാത്ത കക്കൂസ്-മുത്രപ്പുരകള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. ചിലയിടത്ത് പുറത്തുനിന്ന് നോക്കിയാല്‍ അകവശം കാണാവുന്ന തരത്തിലാണ് വെന്‍റേലേഷനുകള്‍. ചില കക്കൂസുകള്‍ സമാന്തര മദ്യപാന കേന്ദ്രങ്ങളായതിന്റെ തിരുശേഷിപ്പുകളുടെ കഥകളാണ് പറഞ്ഞത്. അങ്ങിനെയങ്ങിനെ വ്യത്യസ്തങ്ങളും കൗതുകകരവുമായ കഥകള്‍, ആ കഥകള്‍ തേടിച്ചെന്ന അവര്‍ക്കുണ്ടായ അനുഭവങ്ങള്‍…

അതെല്ലാം കോര്‍ത്തിണക്കി കക്കൂസുകള്‍ക്കുവേണ്ടി അവരൊരു പ്രദര്‍ശനം സംഘടിപ്പിക്കുകയാണ്. തിരുവനന്തപുരത്തെ പൂജപ്പുര പാര്‍ക്കില്‍ ഈ വരുന്ന ഞായറാഴ്ച. കക്കൂസിനെ കലയാക്കി മാറ്റുകയാണ് കലയും കലാപവും ഉള്ളില്‍പേറുന്ന ഈ കണ്‍സര്‍വേഷന്‍ ആര്‍ക്കിട്ടെക്റ്റുമാര്‍. നഗരത്തിലെ സകല പൊതുകക്കൂസുകളുടേയും നേര്‍ചിത്രങ്ങള്‍ പകര്‍ത്തിയതിന്‍റെ പ്രദര്‍ശനം, കക്കൂസ് ഉപകരണങ്ങളുടെ പ്രദര്‍ശനം, പെര്‍ഫോമന്‍സ് ആര്‍ട്ട് (ഇരുന്നും നിന്നുമൊക്കെ തൂറുന്നതും മുള്ളുന്നതും നേരിട്ടു കാണാമെന്നുകരുതി മാത്രം ആരും വരരുത്), കക്കൂസുകളെപ്പറ്റിയുള്ള ചിത്രം വര, ഫോട്ടോഗ്രാഫി മല്‍സരം അങ്ങനെ കുറേയേറെ മല്‍സരങ്ങളും ഒരുദിവസം മുഴുവന്‍ നീളുന്ന ഈ പ്രദര്‍ശനത്തിലുണ്ടാകും.

 

ഞായറാഴ്ച തിരുവനന്തപുരത്തുള്ളവര്‍ മൂക്കുപൊത്താതെ വരിക, ഈ കക്കൂസ് കഥകള്‍ കാണാനും കേള്‍ക്കാനും.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com