മാതൃഭൂമിയുടെ മാസമുറ അവധി മാര്‍ക്കറ്റിംഗ് തന്ത്രമോ.?
മാത്രമല്ല സത്യത്തിന് പ്രത്യക്ഷവും പരോക്ഷമായ രണ്ട് മുഖമുണ്ടല്ലോ? പരോക്ഷസത്യമെന്ന് എനിക്കു തോന്നിയ കാര്യങ്ങള്‍ കൂടി ചേര്‍ക്കട്ടെ…
ഒരു ഉല്‍പ്പന്നത്തിന്റേയോ സേവനത്തിന്റേയോ വിപണനം ഫലപ്രദമാവണമെങ്കില്‍ അതിന്റെ യുഎസ്പി മാറ്റ് കൂട്ടുകയും അത് നിരന്തരം വിപണിയെ ബോദ്ധ്യപെടുത്തുകയും വേണം. കേരളീയ സമൂഹത്തില്‍ ഇപ്പോള്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത മുതലെടുത്താല്‍ മാതൃഭുമിയുടെ യുഎസ്പി മാറ്റ് കൂടും..
യാസര്‍ ഈസ്
വിനയപൂര്‍വ്വം വിനയക്ക്…..
മാതൃഭുമിയില്‍ മാസമുറക്ക് അവധി നല്‍കിയതിനെ കുറിച്ചുളള എന്റെ കുറ്റംപറച്ചിലിനു ലഭിച്ച സഹപ്രവര്‍ത്തരുടെ കുറിപ്പുകള്‍ക്ക് വിശദീകരണം ആവാമെന്ന് കരുതുന്നു.
മാസമുറക്ക് സ്ത്രീകളെ തീണ്ടാപാട് അകലത്തില്‍ മാറ്റി നിര്‍ത്തുന്ന സംമ്പ്രദായം 21 ാം നൂറ്റാണ്ടില്‍ മാതൃഭൂമിയില്‍ തിരികെ കൊണ്ടുവന്നു എന്നായിരുന്നു എന്റെ പോസറ്റ്.
സഹപ്രവര്‍ത്തക വിനയ (മാതൃഭൂമി ന്യുസ് ഡല്‍ഹി) ആണ് ആദ്യം പ്രതികരിച്ചത്. ആത്മാര്ത്ഥതമായാണ് വിനയ കുറിപ്പിനെ കണ്ടത്. ‘പ്രത്യക്ഷ’ത്തില്‍ എന്റെ കുറ്റം പറച്ചിലിന് മാതൃഭുമിയിലെ അവധിയുമായി യാതൊരു ബന്ധവുമില്ലെന്ന് വിനയ മനസിലാക്കി. സന്തോഷം. അതുകൊണ്ട് മറുകുറിപ്പില് അവര്‍ വളരെ കൃത്യവും സത്യന്ധമായും ‘ഭയങ്കര ചിന്ത’ യെന്നു കുറിച്ചു. രണ്ടാമത് അവര്‍ക്ക ലഭിച്ച് കമ്പനിയുടെ സര്‍ക്കുലറില്‍ പറഞ്ഞ വ്യക്തമായ കാര്യങ്ങള്‍ എനിക്കു വിശദമാക്കിതന്നു. അതെനിക്ക് വ്യക്തമാവുകയും ചെയ്തു. മൂന്നാമാത് വിനയയുടെ ഉപദേശമായിരുന്നു. അത് എന്റെ മനസിലെ അന്ധവിശ്വാസം മാറ്റികളയണമെന്നായിരുന്നു. ആ ഉപദേശം ഞാന്‍ ആത്മാര്‍ത്ഥമായി സ്വീകരിക്കുകയും ചെയ്തു.
രണ്ടാമത്തേത് നൗഫലിന്റെ കുറിപ്പാണ്. (മതൃഭൂമിന്യുസ് മലപ്പുറം) നൗഫലും കമ്പനി നല്കിയ വിശദീകരണം വളരെ ആത്മാര്‍ത്ഥമായും പങ്കുവെച്ചു. അവസനത്തെ ഭാഗത്ത് ഒരു കാര്യം പരോക്ഷമായി സൂചിപിച്ചു. യാസറിനെപോലുളള മണ്ടന്മാര് ഇങ്ങനയൊക്കെ അടിച്ചുവിട്ടാലും അതിന് ലൈക്ക് കൊടുക്കുന്നവര്‍ സൂക്ഷിക്കേണ്ടെ എന്നായിരുന്നു അത്. ജയശങ്കര്‍ മാതൃകയില്‍ ഒരു കൊട്ട്. അതെനിക്ക് പെരുത്ത് ഇഷ്ടായി.
മൂന്നാമത്തേത് കമ്പനി വക്താവല്ല ഒരു പൊതുമനുഷ്യന് എന്ന നിലക്ക് ഷാജിയേട്ടന്റേതായിരുന്നു. അതിലും മേല്പറഞ്ഞപോലെ യുക്തിയുടെ അടിസ്ഥാനത്തില്‍ കമ്പനി സര്‍ക്കുലറില്‍ പറഞ്ഞപോലെ ആര്‍ത്തവകാരിക്ക് ആദിദിവസങ്ങളില് ലഭിക്കേണ്ട വിശ്രമത്തെ കുറിച്ചാണ് ഷാജിയേട്ടന് കുറിച്ച്ത്. അതിന്റെ അവസനാനഭാഗം ആര്‍ത്തവാവധിയും തീണ്ടാപാടും തമ്മില്‍ ബന്ധപെടുത്തിയതിന്റെ അയുക്തികത ബോദ്ധ്യപെടുത്തി. വളരെ സന്തോഷം. ഒപ്പം നന്ദിയും.
മേല്‍ പറഞ്ഞ മൂന്ന് വിശദീകരണവും പ്രത്യക്ഷത്തില്‍ വ്യക്തമാണെന്നതിനാല്‍ നല്ല നമസ്കാരം പറഞ്ഞ് ഞാന്‍ അവസാനിപ്പിക്കുന്നില്ല. എന്തുകൊണ്ട് ഞാന്‍ അങ്ങനെ ചിന്തിച്ചുവെന്ന് വിശദീകരിക്കണമെന്നനിക്കു തോന്നുന്നു. മാത്രമല്ല സത്യത്തിന് പ്രത്യക്ഷവും പരോക്ഷമായ രണ്ട് മുഖമുണ്ടല്ലോ? പരോക്ഷസത്യമെന്ന് എനിക്കു തോന്നിയ കാര്യങ്ങള്‍ കൂടി ചേര്‍ക്കട്ടെ…
മാതൃഭൂമിയുടെ മാര്‍ക്കറ്റിംങ് ചുമതല ശ്രേയാംസ് കുമാറിനാണെന്ന് തോന്നുന്നു. അദ്ദേഹം പുറത്തുപോയാണ് മാര്‍ക്കറ്റിംങ് പഠിച്ചത്. ഒരു ഉല്‍പ്പന്നത്തിന്റേയോ സേവനത്തിന്റേയോ വിപണനം ഫലപ്രദമാവണമെങ്കില്‍ അതിന്റെ യുഎസ്പി മാറ്റ് കൂട്ടുകയും അത് നിരന്തരം വിപണിയെ ബോദ്ധ്യപെടുത്തുകയും വേണം. ഇക്കാര്യം അദ്ദേഹത്തിന് നന്നായി അറിയാം. അതിനദ്ദേഹം ആലോചിച്ചത് കേരളീയ സമൂഹത്തില്‍ ഇപ്പോള്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത മുതലെടുത്ത് മാതൃഭുമിയുടെ യുഎസ്പി മാറ്റ് കൂട്ടാമെന്നാണ്. (അദ്ദേഹത്തോട് ചോദിക്കാം) അതിന് എന്തുകൊണ്ടും നല്ലത് ആര്‍ത്തവകാലത്ത് അവധി നല്‍കുകയെന്നുമാണ്.
ചില കമ്പനികള്‍ നാപ്ക്കിന്‍ സൗജന്യമായി നല്‍കിയാണ് പ്രതിഛായക്ക് തിളക്കം കൂട്ടിയത്. ചിലര്‍ മുലയൂട്ടാന്‍ സൗകര്യം നല്കി. (ഇതൊക്കെ തെറ്റൊ ശരിയോ എന്നല്ല പറയുന്നത്) അതിനേക്കാള്‍ നല്ല ഒരാശയം അദ്ദേഹം തിരഞ്ഞെടുത്തുവെന്നുമാത്രം. എന്നിട്ട് അത് ലോകത്തെ എല്ലാ മാധ്യമങ്ങള്‍ക്കും പരസ്യം നല്‍കുന്നതിന് പകരം വാര്‍ത്തയായി നല്കി. ഒരു പക്ഷെ മിടുക്കരായ ഏതെങ്കിലും പരസ്യ ഏജന്‍സി ഈ ക്യാമ്പയിനിനായി ശ്രേയാംസിനെ സഹായിച്ചിട്ടുണ്ടാവും. ഇനി ഇതൊക്കെ സ്ത്രീകളെ തീണ്ടാരികളെന്ന് പറയാന്‍ സഹായിക്കുന്നുതങ്ങനെയെന്നല്ലേ?
വെയറ്റ് പറയാം, മാര്‍ക്കറ്റിങിന്റെ ഏറ്റവും നല്ല മിടുക്ക് സമൂഹത്തിന്റെ അണ്കോണ്ഷ്യസിനെ പിടിക്കുകയെന്നാണ്. അണ്‍കോഷ്യസ് മനസ് പൊതുവാണെന്നതാണ് അതിന്റെ ഒരു കാരണം. ലോകത്തെല്ലായിടത്തും ഈ രീതി തന്നയാണെ പിന്തുടരുന്നത്. ഇപ്പോള്‍ നമ്മുടെ പൊതുമനസില്‍ രണ്ട് സുപ്രധാനമായ ആകര്‍ഷണ കേന്ദ്രങ്ങളുണ്ട്.
ഒന്നാമത്തേത് സ്ത്രീകള്‍ക്ക് പുതുതലമുറ നല്കുന്ന പരിഗണന. രണ്ടാമത്തേത് നാം നേടിയെടുത്ത നവോത്ഥാനത്തില്‍ നിന്നുളള പിന്മടക്കം.
മാസമുറക്ക് അവധി നല്കാന് തിരുമാനിച്ച വ്യക്തിയോ ഏജന്‍സിയോ പരിഗണിച്ചത് ഈ കാര്യങ്ങളാവും.
രണ്ടാമത്തെ കാര്യം. നവോത്ഥാനത്തില്‍ നിന്നും പിന്മടക്കം വേണമെന്നാഗ്രഹിക്കുന്നവര്‍ ജാതിവ്യവസ്ത അടക്കമുളള പലതരത്തിലുളള അനാചാരങ്ങള്‍ തിരിച്ചുകൊണ്ട് വരാന്‍ ആഗ്രഹിക്കുന്നുണ്ട്. അത് ബോധപൂരവ്വമല്ല. അത് ഒരു സോഷ്യോ-കള്‍ച്ചറല്‍ പ്രക്രിയയുടെ ഭാഗവുമാണ്. ആ മടക്കികൊണ്ടവരവില് തിണ്ടാപാടും വളരെ ശക്തിയോടുകൂടി തിരിച്ചുവരുന്നുണ്ട്. അന്വേഷിച്ചാല്‍ അറിയാം. ആ തിരിച്ചവരവിന് സാംസ്കാരികം ന്യായം നല്കാന് ഈ അവധിക്ക് സാധിക്കുമെന്നതാണ് സുക്ഷമായ സാംസ്കാരിക ആശങ്ക. അതാണ് ഞാന്‍ പങ്കുവെച്ചത്. അങ്ങനൊയന്നുമല്ലെന്ന് എനിക്ക് ബോദ്ധ്യമാവുന്നത് വരെ ഞാന്‍ ഇങ്ങനൊയക്കെ വിചാരിക്കട്ടെ….
ആദരവോടെ യാസര്‍ ഈസ്.