മിന്നൂസ് ഉണ്ണിയപ്പവും മിന്നൂസ് സാന്‍വിച്ചും.. ഇത് ലോക്ക് ഡൗണ്‍ സ്പെഷ്യല്‍..

Sharing is caring!

“ഹായ് ഫ്രണ്ട്സ്.. അപ്പൊ കുറച്ച് ദിവസായിട്ട് നമ്മള് ലോക്ഡൗണാണ്.. വീട്ടില്‍ തന്നെ ഇരുന്നിട്ട് ബോറടിക്കുന്നുണ്ട്.. രാവിലെയും ഉച്ചയ്ക്കും അമ്മയും അമ്മാമയും ഒക്കെ ഉണ്ടാക്കും.. അപ്പൊ വൈകുന്നേരം ഞാന്‍ ഉണ്ടാക്കാന്ന് വിചാരിച്ചു.. ഇന്ന് ഞാന്‍ ഉണ്ടാക്കുന്നത് ഉണ്ണിയപ്പാണ്..” ലോക്ക്ഡൗൺ കാലം മിന്നൂസിൻറെ രുചിക്കൂട്ടുകൾ പരിചയപ്പെടുത്തുകയാണ് ഓൺമലയാളം.

വയനാട് കൽപ്പറ്റ സ്വദേശിയായ മിന്നൂട്ടിയുടെ ഉണ്ണിയപ്പം വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ് ഇപ്പോള്‍. കൂടാതെ സാന്‍വിച്ചും ഉണ്ടാക്കും ഈ കൊച്ചുമിടുക്കി.

അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ആത്മജ പ്രേംജിത്തിന്‍റെ (മിന്നു) അവധിക്കാലം ലോക്ക്ഡൗണില്‍ കുടുങ്ങിക്കിടക്കുകയാണ്. കല്‍പ്പറ്റയിലെ എസ്കെഎംജെഎച്ച്എസ്എസ് വിദ്യാര്‍ത്ഥിയാണ് മിന്നു എന്ന ആത്മജ. ഇതേ സ്കൂളില്‍ മാതാപിതാക്കളായ പ്രേംജിത്തും സ്മിതയും ജോലി ചെയ്യുന്നത്. അച്ഛനും അമ്മയും മകളും ഒരുപോലെ വീട്ടില്‍ ലോക്ക്ഡൗണായിരിക്കുകയാണ്. ഓരോ ആളുകളും ലോക്ക്ഡൗൺ കാലം ആഘോഷമാക്കുന്നത് ഇവരും കാണുന്നുണ്ട്.

സാധാരണ ദിവസങ്ങള്‍ മിന്നൂസിന് പഠനവും പേപ്പര്‍ ക്രാഫ്റ്റിംഗും വായനയും പെയിന്‍റിംഗുമൊക്കെയായി മുന്നോട്ട് പോകും. അത്യാവശ്യം പാട്ടും പാടുന്ന മിടുക്കി അവധിക്കാലം ഇങ്ങനെയൊക്കെ ആഘോഷിക്കാനാണ് ഒരുങ്ങിയത്. എന്നാല്‍ ഇതുകൊണ്ട് മാത്രം തൃപ്തയായില്ല. അടുത്ത താല്‍പര്യമുള്ള വിഷയം കുക്കിംഗ് ആണ്. വെറും കുക്കിംഗ് അല്ല. സ്പെഷ്യല്‍ സാധനങ്ങള്‍ മാത്രമേ മിന്നൂസ് ഉണ്ടാക്കിനോക്കുകയുള്ളു. വീട്ടില്‍ എല്ലാവരും ഉള്ളതുകൊണ്ട് രുചിക്കൂട്ടിന് ആവശ്യക്കാരും കൂടുതയാണ്. നല്ല രുചിയുള്ള ഭക്ഷണം ഒരുക്കുന്ന മിന്നൂസിന്‍റെ കഴിവ് മൊബൈല്‍ വീഡിയോയില്‍ പകര്‍ത്തി കുക്കറി ഷോ നടത്തുകയാണ് പ്രേംജിത്തും സ്മിതയും ഇപ്പോള്‍. മിന്നൂസിനും ഇത് സമയംപോകാനുള്ള നല്ല വഴിയായി തോന്നിത്തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com