കാക്കകള്‍ കാഷ്ടിക്കുന്ന പേരിലല്ല.. മെട്രോ, ശ്രീധരന്റെതും തൊഴിലാളികളുടെതുമാണ്
ലോകത്ത് അത്ഭുതം തീര്‍ത്തവയെല്ലാം അതിന്റെ ശില്പികളിലൂടെ അറിയപ്പെട്ടവയാണെന്ന ഓര്മ്മപ്പെടുക്കലുമായി ജോയ് മാത്യു. ഉദ്ഘാടകര്‍ കാക്കള്‍ കാഷ്ടിക്കുന്ന ശിലാഫലകത്തിലെ വെറും പേരുകള്‍ മാത്രമാണെന്നും തൊഴിലാളികളുടെ സ്മരണയിലാണ് ചരിത്രം നിലനില്‍ക്കുകയെന്നും സേവ് കേരളം എന്ന ഹാഷ് ടാഗില്‍ അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം വായിക്കാം..
താജ് മഹൽ കണ്ട് നാം അബരക്കുന്നത്
അതു നിർമ്മിച്ച ശിൽപ്പികളെ ഓർത്താണു
അല്ലാതെ അതു പണികഴിപ്പിച്ച
ഷാജഹാനെ ഓർത്തല്ല
ഹൗറയിലെ പാലവും
കുത്തബ് മിനാരവും
പണിതുയർത്തിയത്
തൊഴിലാളികളാണു,
അല്ലാതെ
ഭരണാധികാരികളായിരുന്നില്ല-
ഏത് രാജാവാണു പണിയെടുത്തതെന്ന്
ആർക്കുമറിയില്ല-
പഞ്ചാബിലെ സുവർണ്ണക്ഷേത്രം
പ്രഭ ചൊരിയുന്നത്
അത് നിർമ്മിച്ച ശിൽപ്പികളുടെ
കരവിരുതിനാലാണു
ഗോമടേശ്വർൻന്റെ
ഉയരം പോലെയാണത്
അങ്ങിനെ ചരിത്രത്തിലെബാടും
ശിൽപമായും
ക്ഷേത്രമായും
ഗോപുരമായും
പാലമായും
നമ്മെ വിസ്മയിപ്പിക്കുന്നത് അതിനുപിന്നിൽ പണിയെടുത്ത
കൈകളാണു
അല്ലാതെ
പെട്ടൊന്നുരുത്സവ ദിനമുണ്ടാക്കി
അതിലേക്ക്
ഇടിച്ചുകയറി വന്നു
ഞെളിഞ്ഞു നിന്ന്
ഇതാ ഞാനിതുണ്ടാക്കി ജനങ്ങളായ
നിങ്ങൾക്ക് തരുന്നു എന്ന് വീബടിക്കുന്ന ഭരണാധികാരികളല്ല
അവർ
ചരിത്രത്തിൽ അവശേഷിപ്പിക്കുക
കാക്കകൾക്ക് കാഷ്ടിക്കാനുള്ള ഒരൂദ്ഘാടന ശിലാഫലകം മാത്രം-
അതുകൊണ്ട് ഞങ്ങൾ മലയാളികൾ
എക്കാലവും കൊച്ചി മെട്രോയെ
ഓർക്കുക അതിന്റെ ശിൽപി ശ്രീധരനിലൂടെയായിരിക്കും
അദ്ദേഹത്തോപ്പം
പണിയെടുത്ത അസംഖ്യം തൊഴിലാളികളെയായിരിക്കും
അങ്ങിനെയാവണം
അപ്പാഴേ നമ്മൾ തൊഴിലിനെ
ബഹുമാനിക്കുന്നവരാകൂ..