‘തുപ്പല്ലേ തോറ്റുപോകും’ ബ്രേക്ക് ദ ചെയിന്‍ രണ്ടാം ഘട്ടത്തിന് തുടക്കം

Sharing is caring!

ലോക് ഡൗണ്‍ ഭാഗീകമായി പിന്‍വലിച്ച് തുടങ്ങിയ സാഹചര്യത്തില്‍ ബ്രേക്ക് ദ ചെയിന്‍ രണ്ടാംഘട്ട കാമ്പയിന് സർക്കാർ തുടക്കം കുറിച്ചു.

കൊറോണ വൈറസ് വ്യാപനം തടയാന്‍ നല്ല കരുതലോടെ തുടര്‍ന്നുള്ള ദിവസങ്ങളിലും മുന്നോട്ടുപോകാന്‍ കഴിയണം. ജനങ്ങള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യമാണ് പൊതുസ്ഥലത്ത് തുപ്പാതിരിക്കുക എന്നത്. പൊതുസ്ഥലത്ത് തുപ്പുന്നതിനെതിരെ ശക്തമായ ബോധവത്ക്കരണമുണ്ടാക്കാന്‍ ‘തുപ്പല്ലേ തോറ്റുപോകും’ എന്ന സന്ദേശം നല്‍കി കാമ്പയിന്‍ സംഘടിപ്പിക്കും. വൈറസ് രോഗവും മറ്റ് രോഗാണുക്കളും വ്യാപിക്കുന്നതിന് തുപ്പല്‍ ഉള്‍പ്പടെയുള്ള ശരീര സ്രവങ്ങള്‍ കാരണമാവുന്നുണ്ട്.

ഇതോടൊപ്പം ഓര്‍ത്ത് വയ്‌ക്കേണ്ട ഒന്നാണ് എസ്.എം.എസ്. എസ്: സോപ്പ്, എം: മാസ്‌ക്, എസ്: സോഷ്യല്‍ ഡിസ്റ്റന്‍സിങ് എന്നിങ്ങനെ 3 കാര്യങ്ങള്‍ എപ്പോഴും ശ്രദ്ധിക്കണം. അതായത് സോപ്പ് ഉപയോഗിച്ച് കൈകഴുകണം, മാസ്‌ക് ധരിക്കണം, സാമൂഹ്യ അകലം പാലിക്കണം. ഇത് കൂടാതെ പൊതുജനങ്ങള്‍ പാലിക്കേണ്ട പത്ത് പ്രധാന കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി വിപുലമായ പ്രചാരണ പരിപാടികളാണ് നടത്തുന്നത്.

നമ്മള്‍ കര്‍ശനമായി പാലിക്കേണ്ട 10 കാര്യങ്ങള്‍

  1. സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക
  2. മാസ്‌ക് ഉപയോഗിച്ച് മുഖം മറയ്ക്കുക
  3. സാമൂഹിക അകലം പാലിക്കുക
  4. മാസ്‌ക് ഉള്‍പ്പെടെ ഉപയോഗിക്കുന്ന വസ്തുക്കള്‍ വലിച്ചെറിയരുത്
  5. പരമാവധി യാത്രകള്‍ ഒഴിവാക്കുക
  6. വയോധികരും കുട്ടികളും ഗര്‍ഭിണികളും രോഗികളും വീട് വിട്ട് പുറത്തിറങ്ങരുത്
  7. കഴുകാത്ത കൈകള്‍ കൊണ്ട് കണ്ണ്, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങള്‍ തൊടരുത്
  8. പൊതുഇടങ്ങളില്‍ തുപ്പരുത്
  9. പോഷകാഹാരം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, ആരോഗ്യം നിലനിര്‍ത്തുക
  10. ചുമയ്ക്കുമ്പോള്‍ തൂവാല ഉപയോഗിച്ച് മൂക്കും വായും അടച്ചു പിടിക്കുക

ഇതിന്റെ പ്രചരണാര്‍ത്ഥം സംസ്ഥാനത്തുടനീളം വിപുലമായ കാമ്പയിന്‍ പ്രവര്‍ത്തങ്ങള്‍ സംഘടിപ്പിക്കും. ബ്രേക്ക് ദ ചെയിന്‍ ‘തുടരണം ഈ കരുതല്‍’ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍, കിയോസ്‌കുകള്‍ എന്നിവ പ്രധാനസ്ഥലങ്ങളില്‍ സ്ഥാപിക്കും. ഈ പ്രചാരണ പ്രവര്‍ത്തങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളുടെ സഹകരണം ഉറപ്പുവരുത്തും. ബോധവല്‍ക്കരണ വിഡിയോകള്‍, സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം എന്നിവ വിപുലമായി സംഘടിപ്പിക്കും.

മുഖ്യമന്ത്രി പിണറായി വിജയൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന് ബ്രേക്ക് ദ ചെയിന്‍ ‘തുടരണം ഈ കരുതല്‍’ പോസ്റ്റര്‍ കൈമാറി പ്രകാശനം ചെയ്തു. സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ്, വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ, സാമൂഹ്യ സുരക്ഷമിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ എന്നിവര്‍ പങ്കെടുത്തു. ആരോഗ്യ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, വനിത ശിശുവികസന വകുപ്പ്, സാമൂഹ്യ സുരക്ഷ മിഷന്‍, ആരോഗ്യ കേരളം എന്നിവ സംയുക്തമായാണ് ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com