ഏതു വിദ്യാലയമാണ് നാം തുറക്കേണ്ടത്? : എം എം യാസിര്‍
എം എം യാസിര്‍
അക്ഷരതെറ്റില്ലാതെ എഴുതാനറിയുന്നവരേക്കാളും നമ്മുക്കാവശ്യം നീതിബോധവും പൗരബോധവുമുളള മനുഷ്യരെയാണ്. അതുകൊണ്ട് കുഞ്ഞുള്‍ക്ക് ലളിതമായി നിയമവും ഭരണഘടനയുടെ മുഖവരയും അന്തസത്തയും അഞ്ചാം ക്ലാസ്സുമുതല്‍ പഠിക്കാന്‍ അവസരമുണ്ടാക്കണം.
കാര്യങ്ങളെ ശരിയായും ഗ്രഹിക്കാന്‍ (കൊഗിനീറ്റീവ് കപ്പാസിറ്റി കൂട്ടാന്‍) നന്നെ ചെറുപ്പം മുതലെ തത്വചിന്ത പഠിപ്പിക്കാം. (ചിന്തകളുടെ ചരിത്രം, ശാസ്ത്രദര്‍ശനങ്ങള്‍ , ആശയങ്ങളുടെ ചരിത്രം ദര്‍ശനങ്ങളുടെ ഉളളടക്കം തുടങ്ങി…) ഇത്തരം ഉളളടക്കം പഠിപ്പിക്കാനാവുന്നവിധത്തില് ലളിതമായി തയ്യാറാക്കിയാല്‍ അദ്ധ്യാപനം എളുപ്പമാവും. അത്തരം ഉളളടക്കമുളള പഠനസഹായികള്‍ ഇന്നു ലഭ്യമാണ്.
നമ്മുടെ ഡി.പി.ഇ.പി തലമുറക്ക് വിമാനടിക്കറ്റെടുക്കാനും ബാങ്ക് കാര്യങ്ങള്‍ കൈകാര്യം ചെയ്യാനും കാര്യങ്ങള്‍ പെട്ടെന്ന് സംഘടിപ്പിക്കാനുളള ഒപ്പേറേഷന്‍ കപാസിറ്റി നേടിയെടുക്കാനായിട്ടുണ്ട്. പക്ഷെ കൊഗിനിറ്റീവ് കപാസിറ്റി അതിനുമുമ്പുളള തലമുറയ്ക്കാണ് കൂടുതലെന്നാണ് സ്വകാര്യ ഗവേഷണത്തില്‍ നിന്നും മനസിലാക്കാനായത്. രണ്ടും ചേരുമ്പോഴാണല്ലോ വിദ്യാഭ്യാസം ഫലപ്രദമാവുക.
ചിന്താശേഷിയേക്കാള് ഓപ്പറേറ്റര്‍സ് കൂടുതലുളളതുകൊണ്ടാണ് നമ്മുടെ രാജ്യത്തിന്റെ മഹത്തായ ആശയങ്ങള്‍ (ഐഡിയ ഓഫ് ഇന്ത്യ) ഇന്ന് നമ്മുക്ക് നഷ്ടപെട്ടുപോവുന്നതും നമ്മുടെ ബഹുമാന്യരായ നീതിപതികള്‍ ആത്മാശമുളള വിധികള്‍ പ്രസ്ഥാവിക്കുന്നതുമെല്ലാം. (പകല്‍ ബൈക്കുകള്‍ ലൈറ്റിട്ടുപോവണമെന്നൊക്കെയുളള വിധിയുണ്ടാക്കുന്ന വിസ്മയം ഇന്നും മാറിയിട്ടില്ല)
ഭാരതീയരുടെ മികച്ച ബൗദ്ധിക വിഭവമാണ് ഭാവന പക്ഷെ നമ്മള് അതില്‍ വളരുന്നതൊന്നും വിതക്കുന്നില്ല. നമ്മുടെ ഭാവിയെ എങ്കിലും നമ്മുക്ക് തിരിച്ചുപിടിക്കാം. തത്വചിന്തയും നിയമപഠനവും ലളിതമായി കുട്ടികളെ നന്നെ ചെറുപ്പത്തില്‍ പഠിപ്പിച്ചാല്‍. സ്വഭാവരൂപീകരണ ഘട്ടത്തിലാണ് ഭരണഘടന പഠിക്കേണ്ടത്. അല്ലാതെ ഉദ്യോഗസ്ഥനായി പരിയുമ്പോയല്ല. നമ്മുക്ക്് മികച്ച വിദ്യാര്‍ത്ഥികളെ സൃഷ്ടിക്കാനാവുമെന്നതിന്റെ ഉദാഹരണമാണ് ടാഗോറിന്റെ ശാന്തിനികേതന്‍. ബഹുസംസ്കാരത്തെപറ്റിയും ക്ഷേമ സാമ്പത്തികശാസ്ത്രത്തെപറ്റിയും ലോകത്തിന് ആധികാരിക പഠനങ്ങള്‍ സംഭാവന ചെയ്ത പ്രഫ: അമര്‍ത്യാ സെന്‍ ടാഗോറിന്റെ ശിഷ്യനായിരുന്നു.
ഒരോ മതത്തിനും മതസംഘടനക്കും സ്കുള് എന്ന സങ്കല്‍പ്പം മാറ്റി പൊതുവിദ്യാലയത്തില്‍ ഒരു പീരീയഡ് സര്വ്വമതപഠനത്തിന് നീക്കിവെച്ചാലും മതേതര-ജനാധിപത്യ-പരമാധികാര ഇന്ത്യ എന്ന ആശയത്തെ ഭാവിയില്‍ തിരിച്ചുപിടിക്കാം.