അടച്ചിരിക്കുമ്പോള്‍ കേള്‍ക്കാം അടച്ചുറപ്പുള്ള ഗാനം, കരിന്തലക്കൂട്ടത്തിന്‍റെ ലോക്ക്ഡൗണ്‍ ഗാനം..

Sharing is caring!

നാടന്‍പാട്ടിന്‍റെ ശീലുകളില്‍ ഒരു ഗാനം. കൂട്ടുകൂടാതിരിക്കാന്‍, കൂരവിടാതിരിക്കാന്‍, സൊറപറയാതെ, കൈത്താളം കൂട്ടാതെ പണ്ടാറ പെരപമല ഭൂതത്തെ നാട് കടത്താന്‍ കരിന്തലക്കൂട്ടം ഒരുക്കിയ ഗാനം. ഈ ലോക്ക്ഡൗണ്‍ കാലത്തെ മനോഹരമാക്കാന്‍ ഈ ഒരു ഗാനം മതി.

കരിന്തലക്കൂട്ടത്തിലെ അംഗങ്ങള്‍ ഓരോരുത്തരായി പാടിയ ഗാനം ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലിരിക്കുന്നവര്‍ക്ക് മാതൃകയാണ്. ഓരോ അംഗവും തങ്ങളുടെ വാസസ്ഥലത്ത് നിന്നും പാടി റെക്കോര്‍ഡ് ചെയ്താണ് ഇവര്‍ ഈ ഗാനം പൂര്‍ത്തിയാക്കിയിരിക്കുന്നത്. മൊബൈലും മറ്റും ഉപയോഗിച്ച് വലിയ മ്യൂസിക് സംവിധാനങ്ങളൊന്നും ഇല്ലാതെ ഓരോ അംഗവും ഓരോ വരികള്‍ പാടി എഡിറ്റ് ചെയ്ത് യൂട്യൂബില്‍ പബ്ലിഷ് ചെയ്യുകയായിരുന്നു. രമേഷ് കരിന്തലക്കൂട്ടത്തിന്‍റെ ആശയത്തിന് രമ്യത്ത് രാമനാണ് വരികള്‍ കുറിച്ചത്.

ഒരിക്കല്‍ കേട്ടാല്‍ വീണ്ടും വീണ്ടും കേള്‍ക്കാന്‍ കൊതിക്കുന്ന ആ ഗാനം ഇതാണ്..

തൃശ്ശൂര്‍ ജില്ലയിലെ ഫോക് ലോർ സ്റ്റഡി സെന്‍റിലെ ഒരു ഗോത്രപാരമ്പര്യ സംഗീത ഗ്രൂപ്പാണ് കരിന്തലകൂട്ടം. തൊഴിലാളിവര്‍ഗത്തിന്‍റെ ആചാരപരവും കാര്‍ഷികവുമായ ഗാനങ്ങള്‍, കേരളത്തിലെ ആദിവാസികള്‍, പ്രധാനമായും പരായങ്ങള്‍, പുലയങ്ങള്‍ എന്നിവയാണ് അവതരിപ്പിച്ച ഗാനങ്ങള്‍. സംഘത്തിലെ പുരുഷന്മാര്‍ മരം, ഒറ്റ, തുടി, ചെണ്ട തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് പാട്ടുകള്‍ പാടുമ്പോള്‍, സ്ത്രീകള്‍ തലമുടി താഴ്ത്തി നൃത്തം ചെയ്യുന്നു. നമ്മുടെ പൂര്‍വ്വികര്‍ ഉപയോഗിച്ച മരം, ചെണ്ട, തുടി, വാടിച്ചിലമ്പ്, കുഴിത്താളം, ഒറ്റ തുടങ്ങിയ പ്രാകൃത ഉപകരണങ്ങളാണ് പ്രധാനമായും ഇവര്‍ ഉപയോഗിക്കുന്നത്. ഗോത്രകലയുടെ താളവും മേളവും കോര്‍ത്തിണക്കിയ ഇവരുടെ ഗാനങ്ങള്‍ പ്രേക്ഷക മനസിനെ ഇമ്പമുള്ളതാക്കുന്നു.

ലോക്ക്ഡൗണ്‍കാലത്തെ ഇമ്പമുള്ളതാക്കാന്‍ കരിന്തലക്കൂട്ടത്തിന്‍റെ മാതൃകയില്‍ താഴെ കൊടുത്ത വരികള്‍ നിങ്ങള്‍ക്കും വീട്ടിലിരുന്ന് പാടാം. പാടുന്ന പാട്ടുകള്‍ ഓണ്‍മലയാളം ഫേസ്ബുക്ക് പേജില്‍ കമന്‍റുകളായി പോസ്റ്റ് ചെയ്യവുന്നതാണ്.

വരികള്‍ :
കൂട്ടുകൂടരുതേയരുതേ
കൂര വിട്ടരുതേയരുതേ
പണ്ടാറ പെരുമല ഭൂതം
വരവതുണ്ടേ…

സൊറ പറയാനാള് വേണ്ട
കൈത്താളം കൂട്ടരുതേ
വന്നേ ഒരുമാരി മണ്ണില്‍
വന്നേ പോട്ടെ…

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com