നഴ്സുമാരുടെ സമരത്തിന് പിന്തുണയുമായി ടേക് ഓഫ് സംവിധായകന്‍

Sharing is caring!

ഇപ്പൊ നടക്കുന്ന സമരം കയ്യും മെയ്യും മറന്നു വിജയിപ്പിക്കാൻ നിങ്ങൾ ഓരോരുത്തരും പരിശ്രമിക്കുക.ഈ പോസ്റ്റ് പരമാവധി ഷെയർ ചെയ്തു മറ്റുള്ളവരിലും ഊർജം നിറക്കുക ,കാരണം ഇതൊരു ‘Do or Die’ മാച്ച് ആണെന്ന കാര്യം നിങ്ങൾ മറക്കരുത് നിങ്ങളെ കാത്തിരിക്കുന്നത് നന്മയുടെ നാളുകളാണ് .

നഴ്സുമാരുടെ ജീവിതാവസ്ഥ അതിന്‍റെ തീഷ്ണതയോടെ അവതരിപ്പിച്ച സിനിമയായിരുന്നു മഹേഷ് നാരായണന്‍റെ ടേക് ഓഫ്. ആ സിനിമയിലൂടെയാണ് അതുവരെ പറഞ്ഞുകേട്ട നഴ്സുമാരുടെ ജീവിതം മലയാഴിയുടെ മനസിനെ പിടിച്ചുലച്ചത്. എന്നാല്‍ സിനിമ വിജയകരമായി എന്നല്ലാതെ നഴ്സുമാരുടെ സ്ഥിതിയില്‍ മാറ്റമുണ്ടായില്ല. നല്ല ശമ്പളത്തോടെയും സുരക്ഷിതത്വത്തോടെയും ജോലി ചെയ്യാനുള്ള അവരുടെ അവകാശത്തിനുവേണ്ടിയുള്ള സമരത്തിന് പിന്തുണയുമായി ടേക് ഓഫ് സംവിധായകന്‍ മഹേഷ് നാരായണനും രംഗത്തെത്തിയിരിക്കുകയാണ്..

മഹേഷ് നാരായണന്‍

നിങ്ങൾ ഒരു നേഴ്സ് ആണോ ,നിങ്ങളുടെ ബന്ധുക്കളോ മിത്രങ്ങളോ നഴ്സുമാരാണോ, എങ്കിൽ ഇതു വായിക്കാതെ പോകരുത് .
ഇപ്പോഴത്തെ ഇ സമരം നഴ്സുമാർക്ക് ഒരു ‘Do or Die ‘ മാച്ച് പോലെ ആണ് .ഈ സമരം വൻ വിജയം ആവട്ടെ എന്നാണ് പ്രാർത്ഥന .ഒരു പക്ഷെ ഇതൊരു പരാജയം ആയാൽ ഒരു പട്ടിയുടെ വില പോലും ഒരു ഹോസ്പിറ്റലിലും ലഭിക്കില്ല എന്നതാണ് സത്യം. അസംഘടിതരായ ഒരു വിഭാഗത്തെ ഒരു പറ്റം ചെറുപ്പക്കാർ ചേർന്ന് സംഘടിപ്പിച്ചു നല്ലൊരു ഭാഗം നഴ്സുമാരെയും അതിന്റെ കീഴിലാക്കി അവകാശത്തിനായി ഒരുമിച്ചു സമരം ചെയ്തു അതിനെ ഒരു സംഘടിത ശക്തിയാക്കി , സമ്മർദ ശക്തിയാക്കി ഒരു സമരം നടത്തി അത് ഒരു പരാജയമായാൽ നിങ്ങളെ ഒരു പരാജയപെട്ടവരുടെ ഗണത്തിലെ മറ്റുള്ളവർ കാണൂ .അടിമകളെക്കാളും താഴെ ആവും ആ സ്ഥാനം .പരാജിതരുടെ ഗണത്തെ നയിക്കാനുള്ള ശേഷി ഇല്ലാതെ ഇപ്പോഴുള്ള നേതൃത്വവും കയ്യൊഴിയും .വീണ്ടും അസംഘടിത വിഭാഗമായി മാനേജ്മെന്റിന്റെ കയ്യിലെ പാവകളായി ഒരു വിഭാഗം ജനിക്കും.ശമ്പള വർധനവ് വെറും കിനാവ് മാത്രമാവും .നട്ടെല്ല് പണയം വെച്ചിട്ടു ജോലിക്ക് വരേണ്ട അവസ്ഥ ഉണ്ടാവും.
എന്നാൽ ഇതൊരു വൻ വിജയമായാൽ നിങ്ങളെ കാത്തിരിക്കുന്നത് നട്ടെല്ല് നിവർത്തി അന്തസോടെ നീണ്ടു നിവർന്നു നടക്കാനുള്ള അധികാരമാണ് ലഭിക്കുന്നത് .ഒരു മാനേജ്‍മെന്റും നിങ്ങളെ ചൊറിയാൻ വരില്ല നിങളുടെ മേൽ ആരും കുതിര കയറില്ല, കാരണം നിങ്ങൾ സംഘടിതരാണ് അവകാശങ്ങൾ നേടി എടുത്തവരാണ് വലിയൊരു സമരം നടത്തി വിജയിപ്പിച്ചവരാണ് .ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ സംഘടനയിലൂടെ അല്ലാതെ ശക്തരാവാൻ സാധിക്കില്ല എന്നുള്ള കാര്യം പകൽ പോലെ വ്യക്തമാണ് .എല്ലാ തൊഴിലാളികളും അവരുടെ തൊഴിൽ സംഘടനക്ക് കീഴിൽ അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നു തൊഴിൽ സുരക്ഷാ അതിലൂടെ അവർ ഉറപ്പാക്കുന്നു.പല നഴ്സുമാരും അവരുടെ ജോലി സ്ഥലങ്ങളിൽ നേരിടുന്ന ഒരു പ്രശ്നമാണ് നോ എന്ന് പറയാൻ പറ്റാത്ത അവസ്ഥ.നോ പറയേണ്ടി ഇടത്തു നോ പറയാൻ പറ്റാത്ത അവസ്ഥ, കാരണം അങ്ങനെ പറഞ്ഞാൽ നാളത്തെ അവസ്ഥ എന്താണെന്നു പറയാൻ പറ്റാത്ത അവസ്ഥ
ആരും തങ്ങൾക്ക് വേണ്ടി ചോദിക്കാനും പറയാനും ഇല്ലാതെ വരുമ്പോൾ ആണു അങ്ങനെ ഒരു അവസ്ഥ സംജാതമാവുന്നത്. എന്നാൽ ഒരു സംഘടനയുടെ കീഴിൽ വരുമ്പോൾ നോ എന്നു പറയാനുള്ള ശക്തി ആ സംഘടന നിങ്ങൾക്ക് നൽകും.അതുകൊണ്ടു സംഘടന കൊണ്ട് ശക്തരാവുക .വിഘടിച്ചു നിൽക്കുന്നവരെയും ഈ ശക്തിയിലേക്ക് ചേർക്കുക .ഭിന്നിപ്പിക്കുന്നവരെ തിരിച്ചറിയുക .ഇപ്പൊ നടക്കുന്ന സമരം കയ്യും മെയ്യും മറന്നു വിജയിപ്പിക്കാൻ നിങ്ങൾ ഓരോരുത്തരും പരിശ്രമിക്കുക.ഈ പോസ്റ്റ് പരമാവധി ഷെയർ ചെയ്തു മറ്റുള്ളവരിലും ഊർജം നിറക്കുക ,കാരണം ഇതൊരു ‘Do or Die’ മാച്ച് ആണെന്ന കാര്യം നിങ്ങൾ മറക്കരുത് നിങ്ങളെ കാത്തിരിക്കുന്നത് നന്മയുടെ നാളുകളാണ് .

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com