ട്രെയിന്‍മാറി കോയമ്പത്തൂരില്‍, തിരികെ യാത്രയില്‍ ഇന്ത്യയെ അറിഞ്ഞ യുവ സംവിധാകന്
കേരളത്തിലും,വിദേശരാജ്യങ്ങളിലും മാത്രം ജീവിക്കുകയും ഭൂമിശാസ്ത്രപരമായി ഇന്ത്യയെ അറിയാതിരിക്കുകയും ചെയുന്ന, ഇതിന്റെ സവിശേഷമായ ദേശീയതയിൽ ഊറ്റം കൊള്ളുന്ന മുഴുവൻ ഇന്ത്യൻ തല്പര കക്ഷികളെയും ഞാൻ ഗുവാഹത്തി എക്സ്പ്രെസ് പോലുള്ള ട്രെയിൻ യാത്രയ്ക്ക് നിർദ്ദേശിക്കുന്നു…
ട്രെയിന്‍മാറി കയറി കോയമ്പത്തൂരില്‍ എത്തിയ യുവ സംവിധായകന് തിരികെ കേരളത്തിലേക്കുള്ള യാത്രയില്‍ ഇന്ത്യയെ അടുത്തറിഞ്ഞു. പട്ടിണിയും ദാരിദ്ര്യവും നിറഞ്ഞ യഥാര്‍ത്ഥ ഇന്ത്യയെ..
അനുരാജ് മനോഹറിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്യുന്ന ചാക്കോച്ചൻ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് പുറപ്പെടാൻ തലശ്ശേരി നിൽക്കുമ്പോൾ കൃത്യം 10.10 ന് വരേണ്ട ഏറനാട് 2 മിനുറ്റ് നേരത്തെ വന്ന് യാത്രയുടെ സദുദ്ദേശത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു…
‘അമ്മ പൊതിഞ്ഞു തന്ന ചെമ്പരത്തി ഇട്ടു ആറ്റിയ വെളിച്ചെണ്ണ മുതൽ തലശ്ശേരി NP ഹോട്ടലിൽ നിന്ന് ഉച്ചയ്ക്ക് കഴിക്കാൻ വാങ്ങിയ ഉപ്പുമാവ് വരെയുള്ള സാധാനങ്ങളാൽ ബാഗ് ഭാരപ്പെട്ടു..
കയറിയ ഉടനെ ഒരു ബർത്തിൽ സ്ഥാനം പിടിച്ച് ഫേസ് ബുക്കിങ്,വായന,ഫോണ്‍ വിളികൾ മുതലായ പരിപാടികളിൽ തിരക്കിൽപെട്ടു ,ഇടയ്ക്കെപ്പോഴോ മയങ്ങി എഴുന്നേറ്റപ്പോ ഷൊർണൂർ ആയിരിക്കുന്നു കൈകഴുകി ഉപ്പുമാവിന്റെ ഒരു ഫോട്ടോ എടുത്ത് അത് കഴിച്ചു…
“എവിടെ എത്തി മോനേ…?!”
അപ്പൻ വിളിച്ചു
ഷൊർണൂർ കഴിഞ്ഞു എത്തിയാൽ വിളിക്കാം”
എന്ന് മറുപടിയും കൊടുത്തു.
ദേശാഭിമാനി ഓണപ്പത്തിപ്പിൽ സുനിൽ പി ഇളയിടത്തിന്റെ എഴുത്തും വായിച്ചവസാനിപ്പിച്ച് ദീർഘമായ ഉറക്കമെടുത്ത ഞാൻ എഴുന്നേൽക്കുന്നത് 4.30 നാണ്, താഴെ ഇരിക്കുന്ന ബ്രോയുടെ അടുത്ത് എവിടെത്തി ബ്രോ എന്ന് ചോദിച്ചപ്പോ “പോടന്നൂർ ആയിറിക്ക്”
ആ സന്തോഷം … എന്ന് ചിരിയിൽ പറഞ്ഞ അടുത്ത സെക്കന്റ് ഞാൻ ബർത്തിൽ നിന്നും താഴെ ചാടി….
അബദ്ധ ജടിലം… ഇന്ത്യൻ റെയിൽവേ ചതിച്ചിരിക്കുന്നു… 10.10 വന്നത് ഏറനാട് അല്ല തമിഴന്റെ എഗ്മോർ ആണ്…കൊലച്ചതി
ചുറ്റുമുള്ള പുശ്ച ചിരികളെ അവഗണിച്ച് ബാഗുമെടുത്ത് പുറത്തിറങ്ങി….
ഞാൻ എന്നോട് തന്നെ പറഞ്ഞു ബുദ്ധിപൂർവ്വം നീങ്ങൂ…അടുത്ത സ്റ്റേഷൻ കോയമ്പത്തൂർ വരെ ഈ കള്ളവണ്ടി തന്നെ ആശ്രയിക്കൂ…
ശേഷം കോയമ്പത്തൂർ സ്റ്റേഷനിൽ
ഏത് ദിക്കിലേക്ക് പോകണം എന്നറിയാതെ നിൽക്കുന്ന എന്നിലേക്ക് ,എനിക്ക് വേണ്ടി8 മണിക്കൂർ വൈകി ഓടുന്ന ഗുവാഹത്തി എക്സ്പ്രെസ് വന്നടുത്തു…
ട്രെയിൻ പുറപ്പെടുമ്പോൾ ഞാൻ പ്ലാറ്ഫോംലേക് നോക്കി…
ഉപ്പുമാവ് കഴിച്ചുറങ്ങി ട്രെയിൻ മാറിക്കയറിയ എത്ര പേരാണ് അവിടെ എനിക്ക് ടാറ്റ തരുന്നത്…
തിരിച്ചും ടാറ്റ കൊടുത്ത് ഞാനവർക്ക് ആയിരം നന്മകൾ നേർന്നു..
നന്നേ ക്ഷീണിച്ചാണ് കോയമ്പത്തൂരിൽ നിന്നും ട്രെയിൻ കയറിയത്…
ജനറൽ,സ്ലീപ്പർ കമ്പാർട്ട്മെന്റുകൾ വാഗണ്‍ ട്രാജഡി ഓർമ്മപ്പെടുത്തി ..550 രൂപ കൊടുത്ത് ac ടിക്കറ്റ് എടുത്തു…
മുഴുവൻ ഇന്ത്യയെ പ്രതിനിധാനം ചെയ്തു കൊണ്ടാണെന്ന് തോന്നുന്നു അസാമിൽ നിന്നും ഈ ട്രെയിൻ പുറപ്പെടുന്നത്…
ബോഗി നിറയെ അന്യസംസ്ഥാന തൊഴിലാളികൾ ആണ്, തറയിൽ നടക്കാൻ പറ്റാത്ത വിധം ഡിസ്പോസിൽ ഗ്ലാസുകൾ നിർത്തി വച്ചിട്ടുണ്ട്….
ഊഴം വരുമ്പോൾ ഓരോരുത്തരായി വന്ന് അവരവരുടെ ഗ്ലാസ്സുകളിൽ പാൻ തുപ്പിക്കോണ്ടിരിക്കുന്നു….
വിയർപ്പിന്റെയും,മലമൂത്ര വിസർജ്ജ്യത്തിന്റെയും കെട്ട നാറ്റത്തിനുള്ളിലിരുന്നവർ
പ്രേമിക്കുന്നു,ഭക്ഷിക്കുന്നു,ജീവിക്കുന്നു..
കക്കൂസുകളുടെ വാതിലുകൾ തകർക്കപ്പെട്ടിരിക്കുന്നു…
ഈ ഉള്ളവന് അതൊരു ദുർഗ്ഗുണ പരിഹാര പാഠ ശാലയാവുന്നു….
ഒരൊറ്റ കാര്യം പറഞ്ഞവസാനിപ്പിക്കട്ടെ….
കേരളത്തിലും,വിദേശരാജ്യങ്ങളിലും മാത്രം ജീവിക്കുകയും ഭൂമിശാസ്ത്രപരമായി ഇന്ത്യയെ അറിയാതിരിക്കുകയും ചെയുന്ന, ഇതിന്റെ സവിശേഷമായ ദേശീയതയിൽ ഊറ്റം കൊള്ളുന്ന മുഴുവൻ ഇന്ത്യൻ തല്പര കക്ഷികളെയും ഞാൻ ഗുവാഹത്തി എക്സ്പ്രെസ് പോലുള്ള ട്രെയിൻ യാത്രയ്ക്ക് നിർദ്ദേശിക്കുന്നു…
അരക്ഷിതരും,നിരക്ഷരരും ബഹുഭൂരിപക്ഷം വിഹരിക്കുന്ന ദാരിദ്യം വിഴുങ്ങുന്നവരുടെ ഇടമാണ് ഇന്ത്യ എന്ന് എസ് കെ പൊറ്റക്കാട് കുറിച്ചിട്ടത് അക്ഷരം പ്രതി ശരിയാണ്…
ദേശീയത ഒരു മിത്താണ്…
സമ്പൂർണ്ണ പ്രായോഗിക വിദ്യാഭ്യാസം എന്ന ആതിർത്തിയാണ് നാം ആദ്യം ആർജ്ജിക്കേണ്ടത്
അതങ്ങനെ അല്ലാതാക്കി രാഷ്ട്രീയ ലാഭം കൊയ്യുക എന്നതാണ് ദേശീയത ഭക്ഷിക്കാൻ തരുന്നവരുടെ രാഷ്ട്രീയം ….