മനുഷ്യത്വം മരവിക്കാത്തവരെ… പ്ലിസ് ഷെയര്‍ എ മീല്‍ ….
കുറഞ്ഞ വിലയില്‍ നല്ല ഭക്ഷണം. ജയില്‍ ചപ്പാത്തികളും തുടര്‍ന്നുണ്ടായ വിവിധ ഭക്ഷണങ്ങളും കേരളത്തില്‍ ഹിറ്റ് ആകാനുള്ള കാരണം ഇതായിരുന്നു. തടവുകാരുടെ ഈ ഉത്പന്നങ്ങള്‍ക്ക് പുതിയമാനം കൈവരുന്നു. കാക്കനാട് നിന്നാണ് പുതിയ വാര്‍ത്ത. എറണാകുളം ജില്ലാ ജയിലിലെ തടവുകാർ ഉണ്ടാക്കുന്ന ചപ്പാത്തിയും കറിയും ജയിലിന് മുന്നിലെ കൗണ്ടറിൽ കൂടി വിറ്റഴിക്കാറുണ്ട്. ഇതിന് ആവശ്യക്കാരും ഏറെയാണ് . മനുഷ്യത്വത്തിന്റെ പുതിയ കൂപ്പണുകളും ഇതോടൊപ്പം ചിലവഴിക്കുന്ന വാര്‍ത്തകളാണ് ജയിലില്‍ നിന്നും പുറത്ത് വരുന്നത്.
കാക്കനാട് വഴിയാത്ര ചെയ്യുന്നവർ വഴിയരികിലെ ജില്ലാ ജയിൽ കൌണ്ടറിൽ നിന്നും 25 രൂപ നൽകി ചപ്പാത്തിയും കറിയും വാങ്ങുമ്പോൾ 25 രൂപ കൂടി അധികമായി നൽകാൻ മനസു കാണിക്കണം. അപ്പോള്‍ നിങ്ങൾക്കൊരു കൂപ്പൺ ലഭിക്കും. ആ കൂപ്പൺ അവിടെത്തന്നെ സ്ഥാപിച്ചിട്ടുള്ള പ്രത്യേക ബോർഡിൽ പിൻ ചെയ്തു വെക്കാവുന്നതാണ്. ഭക്ഷണം കഴിക്കാൻ കയ്യിൽ പണമില്ലാതെ വിഷമിക്കുന്ന ഏതൊരാൾക്കും എപ്പോൾ വേണമെങ്കിലും പ്രസ്തുത ബോർഡിൽ നിന്നും ഒരു കൂപ്പൺ എടുത്ത് കൗണ്ടറിൽ നൽകിയാൽ അവിടെ നിന്നും സൗജന്യമായി ഭക്ഷണം ലഭിക്കും. നിങ്ങളുടെ കൈകള്‍ മറ്റോരാളുടെ വിശപ്പകറ്റുകയാണ്. ഒരു നേരത്തെ ആഹാരത്തിനു വകയില്ലാത്തവര്‍ക്ക് എന്തെങ്കിലും ചെയ്യണമെന്നു ആഗ്രഹിക്കുന്നവര്‍ സമയം കളഞ്ഞു അലഞ്ഞു തിരിയേണ്ട. വേഗം കാക്കനാടെക്ക് വരുക. ആ നാട്ടിൽ ഇനിയാരും പട്ടിണി കിടക്കില്ല. ജയില്‍ ശിഷിക്കാന്‍ മാത്രം അല്ല..
ജീവിപ്പിക്കാന്‍ കൂടിയാണ്. ഇന്ന് ഭക്ഷണം വാങ്ങാനെത്തുന്ന നിരവധിയാളുകൾ ആരും പറയാതെ തന്നെ സ്വമേധയാ കൂപ്പൺ വാങ്ങി പിൻ ചെയ്തു വെക്കുന്ന കാഴ്ചയാണ് കാക്കനാട് ജില്ല ജയിലിനു മുന്നില്‍ കാണുക. നാം വാങ്ങുന്ന ഓരോ കൂപ്പണും ഏതോ ഒരാളുടെ വിശപ്പ് മാറ്റുന്നു. അല്ലെങ്കില്‍ കൗണ്ടറില്‍ നിങ്ങളുടെ കൂപ്പൺ പ്രതീക്ഷിച്ച് ഒരാൾ ഭക്ഷണം കഴിക്കാതിരിക്കുന്നുണ്ട്…
സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കിയ ഈ പദ്ധതി കേരളത്തിലെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കണമെന്ന് ഇതിനകം തന്നെ ആവശ്യം ഉയര്‍ന്നിട്ടുണ്ട്..