ലോക്ക്ഡൗണിലെ പാചകം.., ഈ അമ്മ പറഞ്ഞുതരും കാലഘട്ടത്തിന്റെ രുചികള്‍
പാലക്കാട് നല്ലേപ്പുള്ളിയില്‍ ഭഗവതി നഗറിലെ അത്തിക്കാട്ട് വീട്ടിലാണ് വൃന്ദ അമ്മ താമസിക്കുന്നത്. 83 വയസായി. മക്കളെല്ലാം വിദേശത്തും കേരളത്തിലെ വിവിധ ജില്ലകളിലുമായി ജോലിചെയ്യുന്നു. ഇടയ്ക്ക് എല്ലാവരും ഒത്തുകൂടും. ഒറ്റയ്ക്കാവുമ്പോഴും അമ്മയ്ക്ക് വിശ്രം ഇല്ല. സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കും. ആരോഗ്യ മേഖലയില്‍ പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സ നടത്താന്‍ സഹായം ചെയ്താണ് വൃന്ദ ഉണ്ണി അമ്മ ശ്രദ്ധേയയാവുന്നത്. ഇതിനോടകം 100 ല്‍ പരം ഒപ്പറേഷന് നടത്തി കൊടുത്തു.

അങ്ങനെയെരിക്കെയാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. മക്കള്‍ക്ക് പാലക്കാടെ വീട്ടിലേക്ക് പോകാനോ പ്രായമായ അമ്മയ്ക്ക് വീട്ടില്‍ നിന്നും പുറത്തിറങ്ങാനോ സാധിക്കാത്ത സ്ഥിതി. കോവിഡില്‍ പ്രായമായവര്‍ പ്രത്യേകം ജാഗ്രതപുലര്‍ത്തണമെന്ന് നിര്‍ദ്ദേശവും ഉണ്ട്. ആദ്യത്തെ രണ്ട് മൂന്ന് ദിവസം തള്ളിനീക്കി. മക്കളെല്ലാം ഇടവിട്ട് വീഡിയോ കോള്‍ ചെയ്യുന്നുണ്ട്. പക്ഷെ, വൃന്ദാമ്മയ്ക്ക് അങ്ങനെ വെറുതെയിരുന്ന് ശീലമില്ല.
ലോക്ക്ഡൗണ്‍ കാലം എങ്ങനെ ആഘോഷിക്കാം എന്ന് ചിന്തിച്ച് ഈ അമ്മ എത്തിച്ചേര്‍ന്നത് പാചകത്തിലേക്കാണ്. എന്ത് പാചകം ചെയ്യും എന്നാലോചിച്ചപ്പോഴാണ് 83 വയസിന്റെ അനുഭവസമ്പത്ത് മനസിലേക് തികട്ടിവന്നത്. തന്റെ ചെറുപ്പകാലത്ത് കഴിച്ചിരുന്ന രുചിക്കൂട്ടുകളൊന്നും ഇന്നില്ലല്ലോയെന്ന് അമ്മ ഓര്‍ത്തു. പേനയും പേപ്പറും എടുത്തു. ഓരോ രുചിക്കൂട്ടുകളായി എഴുതിത്തുടങ്ങി. ചിലതെല്ലാം ഇപ്പോഴും ലഭ്യമാണ്. ചിലതൊന്നും നാം കേട്ടിട്ടുകൂടിയില്ല. എങ്കിലും ഇതൊരു ആധികാരിക രേഖയാണ്.
ലോക്ക് ഡൗണ്‍ കാലത്തെ വ്യത്യസ്തമായ അനുഭവങ്ങള്‍ ഓണ്‍മലയാളം പങ്കുവെക്കുന്നുണ്ടെന്നറിഞ്ഞാണ് അമ്മയുടെ മക്കള്‍ ഇക്കാര്യം അറിയിച്ചത്. അമ്മയുടെ രുചിക്കൂട്ടുകള്‍ ഓരോന്നായി ഇനിമുതല്‍ ഓണ്‍മലയാളം പ്രസിദ്ധീകരിക്കും. എല്ലാകാലത്തും ആര്‍ക്കും തയ്യാറാക്കാന്‍ വേണ്ടി മണ്മണറഞ്ഞുപോകാതെ കാത്തുസൂക്ഷിക്കണം ഈ രുചിക്കൂട്ടുകളെ.
കുഴമ്പ് (ചോറിന്റെ കൂടെ ഒഴിച്ച് കഴിക്കുവാനുള്ള കറി) ആവശ്യമായ സാധനങ്ങള്‍ പാവയ്ക്ക - 200 ഗ്രാം മുളക്പൊടി - രണ്ട് ടീസ്പൂണ്‍ ഉലുവ - മൂന്ന് ടീസ്പൂണ്‍ ഉഴുന്ന് പരിപ്പ് - രണ്ട് ടേബിള്‍ സ്പൂണ്‍ കായപ്പൊടി - ഒരു ടീസ്പൂണ്‍ മഞ്ഞള്‍പൊടി - ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ - നാല് ടേബിള്‍സ്പൂണ്‍ കടുക് - ഒരു ടീസ്പൂണ്‍ ശര്‍ക്കര - ഒരു കഷ്ണം ഉണ്ടാക്കുന്ന വിധം പാവയ്ക്ക നല്ലപോലെ കഴുകി ചെറുകഷ്ണങ്ങളാക്കി അരിയുക. അടുപ്പില്‍ ഒരു ചീനച്ചട്ടി വെച്ച് അതില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് കഷ്ണങ്ങളാക്കിയ പാവയ്ക്ക ഇട്ട് വറുക്കുക. ശേഷം ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക. വീണ്ടും ചീനച്ചട്ടിയില്‍ ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് ഉലുവയും ഉഴുന്ന് പരിപ്പു ഇട്ട് വറുത്തെടുക്കുക. ശേഷം അതിലേക്ക് മുളകുപൊടിയും കായവും ചേര്‍ക്കാവുന്നതാണ്. തുടര്‍ന്ന് മിക്സിയിലോ കല്ലിലോ ഇവ അരച്ചെടുക്കുക. വീണ്ടും ചീനച്ചട്ടി അടുപ്പത്ത് വെച്ച് രണ്ട് ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിക്കുക. എണ്ണ ചൂടായതിന് ശേഷം ഒരു ടീ സ്പൂണ്‍ കടുകും ഉലുവയും ഇടുക. കടുക് പൊട്ടിത്തീര്‍ന്നതിന് ശേഷം വറുത്ത് വെച്ച പാവയ്ക്ക അതിലേക്ക് ചേര്‍ക്കുക. ഇതിലേക്ക് പുളി പിഴിഞ്ഞ് ഒഴിക്കുക. പുളി തിളച്ചതിന് ശേഷം ഇതിലേക്ക് അരച്ചുവെച്ചത് ഒഴിക്കുക. കഷ്ണം നല്ലപോലെ വെന്ത് വറ്റിയ ശേഷം ഒരു ചെറിയ കഷ്ണം ശര്‍ക്കര ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കറിവേപ്പിലയും ഇട്ടാല്‍ കുഴമ്പ് റെഡി.

This is a great thing done by Amma. Many of us don’t know such simple tasty curries exist. Thank you so much.
Her enthusiasm is to be commended .
Very good amma
Vaidi
Thank you അമ്മ,,,,,,, so easy and tastey,,,, epecting more,,,, you are awesome