ബേപ്പൂരിലുണ്ട് ചിരട്ടയില്‍ വിസ്മയം വിരിയിച്ച ഒരു കലാകാരന്
ചെറുപ്പം മുതലേ പാഴായികിടക്കുന്ന ചിരട്ടകള്‍ കണ്ടാല്‍ അവ തട്ടി എറിയുന്നതിന് പകരം ശേഖരിച്ചു വയ്ക്കുകയും പിന്നീട് തന്റെ കരവിരുത് ഉപയോഗിച്ച് മനോഹരമായ കലാരൂപങ്ങള്‍ തന്റെ പതിമൂന്നാം വയസുമുതല്‍ ചിരട്ടയില്‍ മെനഞ്ഞെടുത്ത് കാണികളുടെ മനകവരുകയാണ് ബേപ്പൂര്‍ സൂരജ് .

അക്ഷരാര്‍ത്ഥത്തില്‍ ഒരു ഗുരുവോ പാരമ്പര്യമോ ഒന്നും ഇല്ല എന്നുതന്നെ പറയാം ചിരട്ട ഉപയോഗിച്ചുണ്ടാക്കുന്ന വസ്തുക്കള്‍ക്ക് മറ്റു നിറങ്ങള്‍ ഒന്നും നല്‍കാറില്ല സൂരജിന്റെ സൃഷ്ടി വിഭവങ്ങളായ ഗീതോപദേശം , ക്വിറ്റ് ഇന്ത്യ ,നടരാജനും നര്‍ത്തകിയും ,താജ് മഹല്‍ , നിലവിളക്ക് വടക്കും നാഥ ക്ഷേത്രം ഒപ്പം മാസ്റ്റര്‍ പീസ് ആയ യേശുവിന്റെ അവസാനത്തെ അത്താഴം എന്നിവയെല്ലാം തന്നെ ഈ ചിരട്ടയും മരവും മാത്രമുപയോഗിച്ചാണ് .
ഡല്‍ഹി നാഷണല്‍ ക്രാഫ്റ്റ് മ്യൂസിയത്തില്‍ ക്രാഫ്റ്റ് ഡെമോണ്സ്ട്രേഷന് നടത്തിയും ,ഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ നടന്ന ഇന്റെര്‍നാഷണല്‍ ട്രേഡ് ഫെയറില്‍ പങ്കെടുത്തും ഇദ്ദേഹം ശ്രദ്ധേയനായി ,സോണിയാഗാന്ധിക്ക് രാജീവ് ഗാന്ധിയുടെയും ഇന്ദിരാഗാന്ധിയുടെയും ചിരട്ടയില്‍ മെനഞ്ഞെടുത്ത രൂപങ്ങള്‍ സമ്മാനിച്ചിട്ടുണ്ട് .
സൂരജ് ദേശീയ നാളികേര വികസന ബോര്‍ഡ് അഖിലേന്ത്യാ തലത്തില്‍ അവാര്‍ഡ് നേടിക്കൊടുത്ത “ഇന്ത്യ ഇന്ന് ” എന്ന ശില്പം തെങ്ങിന് തടിയിലാണ് ഇദ്ദേഹം നിര്‍മിച്ചത് .
ശീതീകരണ ശക്തികള്‍ വിഷപ്പാമ്പുകളായി ഭാരതാംബയെ കൊത്തിവിഴുങ്ങാന്‍ മുതിരുമ്പോള്‍ ദേശീയ ബോധാമാകുന്ന പാമ്പാട്ടി തന്റെ മകുടിയൂതി അവയെ അകറ്റുന്നതാണ് ശില്പത്തിന്റെ സന്ദേശം .
ഇദ്ദേഹത്തിന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ് ഹരിയാനയിലെ കലാനിധി അവാര്‍ഡുള്‍പ്പടെ നിരവധി അന്ഗീകാരങ്ങള്‍ ഈ കലാകാരനെ തേടിയെത്തിയിട്ടുണ്ട് .
ഇന്നും ഈ മേഖലയില്‍ തന്നെ തന്റെ ഉപാസന തുടരുകയാണ് ഈ കലാതപസ്വി .രമ്യയാണ് ഭാര്യ മകന് അതുല്‍ കൃഷ്ണ .
കൂടുതല്‍ വിവരങ്ങള്‍ക്ക്
സൂരജ് :9846041855
Good
Nice
എനിക്ക് ഇങ്ങിനെയുള്ള സുഹൃത്തുക്കളും ഉണ്ട് എന്നുളളതിൽ ഞാൻ അഭിമാനിക്കുന്നു…..
ഇതു സൂരജിന്റെ 10 വർഷം പഴക്കമുള്ള പട മാണല്ലോ സന്തോഷേ? എഴുത്തു നന്നായിട്ടുണ്ട് .
???
Supern
Super
Beypuril karakausala vismayam theerkunna kalakaran sri surajine parijayapeduthiya sri santhosh adattinu orayirem abinadhanagal .
nice