കഞ്ചാവ് വില്പനയ്ക്കൊരുങ്ങി മൈക്രോസോഫ്റ്റ്

Sharing is caring!

Islam-and-marijuana-

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കഞ്ചാവ് വില്‍പനയ്ക്ക്  സഹായവുമായി മൈക്രോസോഫ്റ്റ് രംഗത്ത് . അന്താരാഷ്‌ട്ര കമ്പനിയായ കൈന്‍ടുമായി (KIND) കൈകോര്‍ത്ത് കഞ്ചാവിന്‍റെ വില്പനയ്ക്ക് സഹായകമായി സോഫ്റ്റ്‌ വെയര്‍ നിര്‍മ്മിക്കാന്‍ മൈക്രോസോഫ്റ്റ് തയ്യാറെടുത്തു കഴിഞ്ഞു , ഇത് പത്രക്കുറിപ്പിലൂടെ കമ്പനി ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു ,

ക്ലൌഡ് കമ്പനികളിലെ വമ്പന്മാര്‍ കഞ്ചാവിന്‍റെ വിപണി തേടി വരുന്നത് ആദ്യമായിട്ടല്ല ലോകത്തിന്റെ പലയിടങ്ങളിലായി കഞ്ചാവിന്‍റെ നിരോധനം എടുത്തുകളയണമെന്ന അവശ്യം വ്യാപകമാകുന്നതും അത് ചിലയിടങ്ങളിലെങ്കിലും ഫലം കാണുന്നതും കൂടി കണക്കിലെടുത്താണ് കൊമ്പന്മാരുടെ ഈ മേഖലയിലേക്കുള്ള അരങ്ങേറ്റം .മറ്റൊരു ലോകപ്രശസ്ത കമ്പനിയായ വാള്‍ഗ്രീന്‍ ഇതിനു മുന്‍പ് തന്നെ ഈ മേഖലയില്‍ ചുവടുറപ്പിക്കാന്‍ ശ്രമം ആരംഭിച്ചിരുന്നു .

 

 

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com