കഥയാക്കാനാവാതെ : സുഭാഷ് ചന്ദ്രൻ

ഒരിക്കല്‍ സുഭാഷ്‌ ചന്ദ്രന്‍ എന്ന് യൂട്യുബിലൂടെ തിരഞ്ഞ് ഞാന്‍ കാത്തിരുന്നു , ഒരു കഥാകാരനെ ഇന്‍റെര്‍ നെറ്റില്‍ അയാളുടെ സൃഷ്ടിയെപറ്റിയല്ലാതെ തപ്പി നോക്കുന്നത് ആദ്യമായിട്ടായിരുന്നു ,”ആധുനിക മലയാളം സിംഹാസനമിട്ടിരുത്തെണ്ടുന്ന കഥാകാരന്‍”

image (1)

എന്നൊക്കെയുള്ള നിരൂപകരുടെ പ്രശംസയൊന്നും ആയിരുന്നില്ല ഇതിനു കാരണം, മറിച്ച് “മനുഷ്യന് ഒരാമുഖം” എന്ന നോവല്‍ വായിച്ച ഏതൊരാള്‍ക്കും അതെഴുതിയ കൈകള്‍ എന്ത് സ്വഭാവമാണ് പേറുന്നതെന്ന് അറിയാന്‍ ആഗ്രഹിക്കാതിരിക്കില്ല . യൂട്യൂബില്‍ റിസള്‍ട്ട് വന്നു അതില്‍ ഒന്ന് ജൈഹിന്ദ് ചാനലില്‍ സുഭാഷ് ചന്ദ്രന്‍ നല്‍കിയ അഭിമുഖമാണ് , ആങ്കറിനു പകരം ക്യാമറ ചോദ്യം ചോദിക്കുന്ന രീതിയിലാണ് അഭിമുഖം ,ചോദ്യങ്ങള്‍ക്ക് നേരെ നമ്മളോട് ഉത്തരം പറയുന്ന രീതിയിരുന്നു അത് , …

“ഈ സമൂഹം ഇത്രയധികം ചീഞ്ഞളിഞ്ഞു എന്നിട്ടും ഇനിയും പ്രതീക്ഷയുണ്ടോ” എന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ ഉത്തരം ഏതാണ്ടിങ്ങനെയാണ്

“ബ്രഹ്മാവിരിക്കുന്നത് താമരയിലാണ് , ആ താമര വിരിയുന്നതാകട്ടെ മഹാവിഷ്ണുവിന്‍റെ പൊക്കിളില്‍ നിന്നും വളര്‍ന്നു വന്നിട്ടാണ് , ഇവിടെ ഞാന്‍ കാണുന്നത് , താമര വിരിയുന്നത് നല്ല ചളിയിലാണ് , അത്രയും ചീഞ്ഞുകഴിഞ്ഞ ഒരു സമൂഹത്തില്‍ നിന്നും നല്ല സ്ഥിതി ഉണ്ടായി വരുമെന്ന് തന്നെയാണ് എന്‍റെ പ്രതീക്ഷ ”

bk_8233

എന്തുകൊണ്ട് സുഭാഷ്‌ ചന്ദ്രന്‍ ഇങ്ങനെ എഴുതുന്നുവെന്നതിനു ഇതിലധികം വിശദീകരണം   വേണമെന്നു തോനുന്നില്ല , അതുകൊണ്ട് തന്നെ ആ സിംഹാസനം  ഇയാള്‍ സ്വയം മെനഞ്ഞെടുത്തത് തന്നെയാണെന്ന് ബോധ്യമായി.

ഈയിടെ മാതൃഭൂമി പ്രസിദ്ധീകരിച്ച ഗ്രന്ഥകാരന്‍റെ  പുസ്തകമായ “കഥയാക്കനാവാതെ” യെപ്പറ്റി പരിചയപ്പെടുത്താനാണ് ഇത്രയും പറഞ്ഞത് ,മധ്യേയിങ്ങനെ ,ദാസ്‌ കാപ്പിറ്റല്‍ , കാണുന്ന നേരത്ത് എന്നീ പുസ്തകങ്ങളുടെ തുടര്‍ച്ചയാണ് കഥയാക്കനാവാതെ .

തൻ്റെ എഴുത്തനുഭവങ്ങൾ വിവരിക്കുന്നതിനേക്കാളുപരി ഒരു കഥാകാരൻ്റെ വ്യക്തിത്വം പച്ചയായി മുഴച്ചു നിൽക്കുന്നതാണ് ഈ സമാഹാരത്തിലെ ഓരോ കുറിപ്പുകളും ,
ചെറുപ്പകാലത്തു തൻ്റെ കൊച്ചേച്ചി എന്നു വിളിക്കുന്ന സഹോദരിയുടെ കണ്ണിനു കൊണ്ട പരിക്ക് പിന്നീടെപ്പോഴോ അവളുടെ കാഴ്ചയെ കവർന്നെടുക്കുന്നതും അത് മറച്ചുവച്ചുകൊണ്ട് നാല്പതു വർഷം ജീവിച്ചതും ഒടുക്കം ഡോക്ടർമാർ കണ്ടെത്തിയപ്പോൾ ആ കണ്ണു ചൂഴ്ന്നെടുക്കാൻ വിധേയയാകേണ്ടി വന്നപ്പോൾ സഹോദരിയെ കാണാൻ പോകുകയാണ് ആദ്യ കുറിപ്പിലൂടെ  കഥാകാരൻ ,അവസാനമെഴുതിയ മൂന്നു മാന്ത്രികന്മാർ എന്ന കഥയിലെപോലെ കാണാ ലോകത്തെപ്പോലും നമ്മുടെ മുന്നിൽ വരച്ചു കാട്ടുന്ന കഥാകാരൻ ഇവിടെ ഈ കൊളുത്തിവലിക്കുന്ന അനുഭവത്തെ കഥയാക്കാതെ  പറഞ്ഞുപോകുന്നു.

subhash

” കൊച്ചേച്ചീ , നിന്നെ കഥാപാത്രമാക്കിക്കൊണ്ട് വെപ്പുകണ്ണ്  പോലെ ജീവനില്ലാത്ത ഒരു കഥയെഴുതുവാൻ എന്റെ ഹൃദയത്തിനു സാധ്യമാകുകയില്ല ”
തുടർന്ന് മനുഷ്യന് ഒരാമുഖം എന്ന കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ നോവലിലെ ജിതേന്ദ്രൻ്റെ അമ്മയെ താൻ സൃഷ്ടിച്ചത് തൻ്റെ അമ്മ പൊന്നമ്മയുടെ സ്വാഭാവങ്ങളിൽ നിന്നാണെന്നും തുറന്നു പറയുന്ന കഥാകാരനെയും അതിൽ അഭിമാനിക്കുന്ന ആ പൊന്നമ്മയെയും നമുക്ക് ഈ കുറിപ്പിൽ കാണാം , ഇങ്ങനെ തൻ്റെ കഥകളുടെയും കഥാപാത്രങ്ങളുടെയും ബീജം എവിടുന്നാണ് താൻ കണ്ടെത്തിയതെന്ന് വിവരിക്കുന്ന കുറിപ്പുകൾ ഒപ്പം വയലാർ അവാർഡും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും നേടിയപ്പോൾ നടത്തിയ പ്രസംഗങ്ങൾ , ഒ പി സുരേഷുമായി നടത്തിയ സംസാരങ്ങൾ എന്നിവയും ഈ ഗ്രന്ഥത്തിൽ ചേർത്തിരിക്കുന്നു ,

Subhash_Chandran

എല്ലാം സുഭാഷ് സമൂഹത്തിലേക്കെയ്ത അക്ഷരയമ്പുകൾ …
ഇനിയും ഈ ഗ്രന്ഥകാരനെ വായിക്കാൻ തുടങ്ങാത്തവർ ആദ്യം ഇയാൾക്ക് കഥയാക്കാനാകാതെ പോയത് വായിക്കുക , തുടർന്ന് കഥ വായിക്കുക സുഭാഷ് ചന്ദ്രൻ എന്ന പ്രതിഭയെ തിരിച്ചറിയുക …

 

Leave a Reply

Your email address will not be published. Required fields are marked *