പുറപ്പെട്ടുപോകുന്ന വാക്ക് : ടി പി രാജീവൻ

tp_raajeevan1 copytp_raajeevan1 tp_raajeevan1

യാത്രാവിവരണങ്ങൾ നമ്മുടെ ഭാഷയിൽ ഒരുപാടുണ്ട് എന്നാൽ കവിത തേടിയുള്ള യാത്രകൾ കുറവായിരിക്കും . മഹാകവി പിയുടെ ആത്മകഥകൾ ആയിരിക്കും പിന്നെയും നമുക്ക് പരിചയം പക്ഷെ ടി പി രാജീവന്റെ പുറപ്പെട്ടു പോകുന്ന വാക്ക് അത്തരത്തിലുള്ളതല്ല അത് കവിതയിലൂടെ ഒരു ലോക സഞ്ചാരമാണ് , മലയാളത്തിനു ആധുനിക കവിതാ സങ്കല്പങ്ങളിലൂടെ ഒരുപാട് സംഭാവനകൾ നല്കിയ കവിയുടെ ഭൂമിയിൽ നിന്ന് കൊണ്ട് തന്നെയുള്ള ഗോളാന്തര സഞ്ചാരമാണ് ഗ്രന്ഥത്തിന്റെ ഇതിവൃത്തം .

മൂന്ന് ഭാഗങ്ങളായാണ് ഗ്രന്ഥം വിഭജിചിരിക്കുന്നത് ഒന്ന് മാസിഡോണിയ , രണ്ട് അമേരിക്ക ,മൂന്ന് പോളണ്ട് പേരുപോലെ തന്നെ ഈ മൂന്ന് രാജ്യങ്ങളിലെയും അന്തരാഷ്ട്ര കവിയരങ്ങുകളിലാണ് ഗ്രന്ഥകാരന്റെ സഞ്ചാരം , ഓരോ ഇടങ്ങളിലും കവി പിന്തുടരുന്നത് കവിതയെ മാത്രമാണ് .അതിനധേഹത്തിനു വഴികാട്ടിയായത് വിഖ്യാത കവി മോരയ്സിന്റെ വാക്കുകളാണ്.

3cfba21b5b9cae3459c4fda8530f27de

” വലിയ കെട്ടിടങ്ങൾ  കണ്ടു മന്തബുദ്ധിയെപ്പോലെ വിസ്മയിക്കരുത് , മനോഹര പ്രകൃതിദൃശ്യങ്ങൾക്കു മുന്നില് കാല്പനിക കവികളെ പോലെ തരളചിത്തനാകരുത്, ചരിത്ര സ്മാരകങ്ങൾകണ്ടു അരസികൻ പണ്ഡിതരെപോലെ കുറിപ്പുകൾ എടുത്ത് സമയം കളയരുത് , ഇതിനൊക്കെയാണെങ്കിൽ നീ ഒരിടത്തും പോകേണ്ടതില്ല .പോയാൽ തിരിച്ചു പോരുമ്പോൾ നാവിലുണ്ടാകണം  അവിടത്തെ ഏറ്റവും നല്ല രുചി, രക്തതിലുണ്ടാകണം അവിടത്തെ ഏറ്റവും നല്ല ലഹരി , മനസിലുണ്ടാകണം അവിടുത്തെ ഒരു സുന്ദരിയുടെ കോരിത്തരിപ്പിക്കുന്ന മുഖം , ഓർമയിൽ ഉണ്ടാകണം ഒരു വഴിതെറ്റലിന്റെ , ഒരു നഷ്ടപ്പെടലിന്റെ ത്രസിപ്പിക്കുന്ന ചിത്രം “.
ഗ്രന്ഥം ഏതു വഴിക്കാണ് പോകുന്നതെന്ന് കൃത്യമായി ഗ്രന്ഥകാരൻ ഇങ്ങനെ ആമുഖത്തിൽ പറഞ്ഞു വയ്ക്കുന്നു . ആദ്യ ഭാഗത്തിൽ മാസിടോണിയയിലേക്ക് കാവ്യോത്സവത്തിന്നായി യാത്ര തിരിക്കുകയാണ് ഗ്രന്ഥകാരൻ അവിടത്തെ വിമാനതാവളം മുതൽ അയാളെ കവിത പിന്തുടരുന്നു , നമ്മുടെ രാജ്യത്തിന്റെ പൊതു ബോധം വിട്ടുമാറാതെ ‘താരിഖ് അൻവർ എന്ന യാത്രക്കാരന്റെ ബാഗിനെ സംശയിക്കുന്ന ഗ്രന്ഥകാരൻ ആ അനുഭവം വിവരിക്കുന്നതും കവിതകളിലൂടെ തന്നെ ,ഗദ്യരൂപത്തിലെ കവിതകളാണ് ഈ തരത്തിൽ ഓരോ കുറിപ്പുകളും .അദ്ദേഹം പരിചയപ്പെടുന്ന ലോകോത്തര കവികൾ ബാനിയ ത് സൂയ്ഷി മുതൽ തോമസ്‌ ട്രൻസ്ട്രോമർ വരെ ചെന്ന് അത് പലരിലേക്കും ഒഴുകിയെത്തുന്നു , ട്രാൻസ്ട്രോമാറുമായുള്ള ഗ്രന്ഥകാരന്റെ അനുഭവങ്ങൾ ഏതൊരു മലയാളിക്കും അഭിമാനിക്കാൻ പോന്നതാണ് .

5d2024b1c831c056d392a203d4d2c25a
രണ്ടാം ഭാഗം അമേരിക്കയിലെക്കാണ് മാസിഡോണിയ പരിചയങ്ങൾ തന്നെയാണ് കവിയെ അമെരിക്കയിലെക്കുമെത്തിച്ചതും , അവിടുത്തെ സായാഹ്നങ്ങളാണ് ഒരു പക്ഷെ മാസിഡോണിയയിലെക്കാൾ കവി പ്രാധാന്യം നല്കുന്നത് .അവിടെയും കവിത തേടി അലയുകയാണ് .മൂന്നാം ഭാഗത്ത് പോളണ്ടിലെക്കാണ് കവിയുടെ യാത്ര, അവിടുത്തെ കവികളും കവിതകളും സംസ്കാരവും എല്ലാം കവിയുടെ കുറിപ്പുകളിലൂടെ നമ്മുടെ ചെവിയിൽ മന്ത്രിക്കും .

ഒരു കവിതയെന്നാൽ ആ നാടിന്റെ പരിഛെദമാണ്, നീറ്റലും നിറവുമെല്ലാം അടങ്ങിയ ഒരു പരിഛെദം ,തന്റെ പുറപ്പെട്ടു പോയ വാക്കുകളിലൂടെ കവി കവിതയെന്ന പൊതു വികാരത്തിലൂടെ ഇവിടെ മൂന്ന് ഭൂഭാഗങ്ങൾ കവി കോർത്തെടുക്കുന്നു , മറക്കാതെ വായിക്കുക.

–  vaisakh aryan

Leave a Reply

Your email address will not be published. Required fields are marked *