ഗാന്ധി നടന്ന വഴികളിലൂടെ : ശ്രീകാന്ത് കോട്ടക്കല്‍

Sharing is caring!

images

 

“Generations to come ,it may well be , well scare belive that such a man as this one ever in flesh and blood walked upon this earth”      =Albert Einstein.

ഗാന്ധിയെ കുറിച്ച്  എന്റെ ഓർമകളിൽ തങ്ങിനിന്ന ഒരേയൊരു വാക്കാണ്‌ മുകളില്‍  കുറിച്ചത് . സൃഷ്ടിയുടെ ഓരോ കണങ്ങളുടെയും സത്ത കണ്ടെത്താൻ ശ്രമിച്ച ഒരു ശാസ്ത്ര കുതുകിയുടെ നാവില്‍നിന്നും  ഒരു രാഷ്ട്രത്തിന്‍റെ അത്മാവിനെ തൊട്ടറിഞ്ഞ ഈ മഹാത്മാവിനെ കുറിച്ച് കേട്ടത് എന്നിൽ എന്നും ഒരു വിസ്മയമായി തങ്ങിനിന്നിരുന്നു .പക്ഷെ ഒരിക്കലും ആ വാക്കുകൾ എന്നെ ഗാന്ധിയിസത്തിലേക്ക് അടുപ്പിച്ചില്ല , കാരണം ഗാന്ധിയിലേക്കെത്താനുള്ള  വഴികള്‍  എളുപ്പമായിരുന്നില്ല .
ഇന്ന് ഗാന്ധിയെകുറിച് സംസാരിക്കാൻ പുതു തലമുറയ്ക്ക്  താല്പര്യമില്ല ,യതാർത്ഥ ഇന്ത്യ ഗ്രാമങ്ങളിലാണെന്ന് പറഞ്ഞത് അവർ കേട്ടെന്ന ഭാവം പോലും നടിക്കുന്നില്ല കാരണംഇങ്ങനെ ഒരാള്‍  ഇവിടെ ജീവിച്ചിരുന്നെന്നു അവരാരും വിശ്വസിക്കുന്നില്ല .
അങ്ങനെയിരിക്കെയാണ് പുതിയ തലമുറകളുടെ ഒരു പ്രതിനിധിയെന്ന നിലയില മാധ്യമ പ്രവര്‍ത്ത‍കൻ കൂടിയായ ശ്രീകാന്ത് കോട്ടക്കൽ ഈ  മഹാത്മാവിനെ അന്വേഷിച്ചു ഒരു യാത്ര പോയത് , കേവലം ഒരു യാത്രാവിവരണം എന്നതിനേക്കാൾ ഉപരി പതിവ് ഗാന്ധി വായനകളിൽ നിന്നും വ്യതസ്തമായി ഇവിടെ ഗാന്ധി പിന്നിട്ട പാതകളിലൂടെ നടക്കുന്നത് ഒരു ഗാന്ധിയനല്ല മാത്രമല്ല തന്‍റെ  യാതൊരുശീലങ്ങളും മറച്ചുപിടിച്ചോ അമർത്തിവച്ചോ അല്ല ഈ യാത്ര .വായിച്ചു തുടങ്ങിയപ്പോള്‍  ഇതിലൂടെ ഒരു തലമുറയാണ് ഗാന്ധിയെ അറിയുന്നതെന്ന് തോന്നി.
ഗാന്ധി നടന്ന വഴികളിലൂടെ എന്ന പുസ്തകം പോർബന്തർ മുതൽ രാജ്ഘട്ട് വരെയുള്ള ഗാന്ധിയുടെ കാല്പാടുകൾ തേടിയുള്ള യാത്രയാണ് , ഈ യാത്രയിൽ നാം കാണുന്നതും കേള്‍ക്കുന്നതും എല്ലാം കേട്ട് പഴകിച്ച ഗാന്ധി ഭക്തിയല്ല മറിച്ചു ജനിച്ചു വീണയിടം മുതൽപിന്നിട്ട ഇടങ്ങളിലെല്ലാം എവിടെയൊക്കെ ഗാന്ധി ഇന്നില്ല എന്നും ഇവിടെ വായനക്കാര് തിരിച്ചറിയും.

69386a4cad0ecea55e64acac67cc8ada

ഗാന്ധിയെ അറിയാൻ ആദ്യം ഗാന്ധിയാവുകയല്ല വേണ്ടതെന്നു അദ്ദേഹം പലയിടങ്ങളിലായി സമര്‍ഥിക്കുന്നു , പോർബന്തറിൽ ഗാന്ധി ജനിച്ചു വീണയിടം സംരക്ഷിക്കുന്നകാവല്‍ക്കാര്‍ക്കും അവിടുത്തെ കച്ചവടക്കാര്ക്കും ഗാന്ധിയെന്ന മനുഷ്യനെ അറിയില്ല പക്ഷെ അവരിലെല്ലാം ഗാന്ധി അവരറിയാതെ ജീവിക്കുന്നുവെന്ന് യാത്രികന്റെ അനുഭവങ്ങള പറഞ്ഞു തരുന്നു .അവിടുന്ന് തുടരുന്ന യാത്രയിൽ ഗാന്ധിയുടെ  ഓരോ സംഗമഭൂമികളിലും യാത്രികൻ ചെന്നെത്തുന്നുണ്ട് അവിടെയെല്ലാം ഗാന്ധിയാവാതെ കേവലം ഒരു യാത്രികനായി, എല്ലാം വരികളിലൂടെ വായനക്കാർക്ക് കാണാം .അവിടെ ഗാന്ധിയുടെ വീടും പഠിച്ച സ്കൂളും എല്ലാം കടന്ന് സബർമതി ആശ്രമത്തിൽ ഒരു ദിവസം താമസിക്കുന്ന യാത്രികൻ ഒടുവിൽ ആ ഇതിഹാസത്തിന്റെ അവസാനദിനങ്ങൾ ചെലവഴിച്ച ഡൽഹിയിലെ ബിർളഹൌസിൽ എത്തിച്ചേരുന്നു ,
ഗാന്ധിയെ അറിയുകയെന്നാൽ ഇന്ത്യയെ അറിയുകയെന്നാണ് എന്ന സത്യം ഈ യാത്രയിലുടനീളം വെളിവാകുന്നു ട്രെയിൻ യാത്രക്കിടെ ഗാന്ധിയുടെ നാട്ടുകാരൻ ടിടിയർ മുതൽ ഗാന്ധി വളർത്തിയ നാരായൺ ദേശായി വരെ കഥാപാത്രങ്ങളാകുന്നു ,ഗാന്ധി നടന്ന ഇന്ത്യയുടെ ഞെരമ്പുകളായ വഴിത്താരകളും ചരിത്രം മെനഞ്ഞ ദണ്ടി പാലവും എല്ലാം കാഴ്ചകളാകുന്നു ,ഇവിടെയെല്ലാം ഗാന്ധി ഇന്നും ജീവിക്കുന്നു .

 

തന്‍റെ  ത്യാഗത്തിലൂടെ കെട്ടിപ്പെടുത്ത ഒരു രാഷ്ട്രത്തിന്റെ തലസ്ഥാനത്തുവച്ച് തന്നെ ആ നെഞ്ചിലേക്ക് മൂന്ന് വെടിയുണ്ടകൾ പാഞ്ഞുകയറി , ഒടുവിൽ ഗാന്ധി അവസാനമായി നടന്ന ചവിട്ടടികളിൽ യാത്രികനോടൊപ്പം നമ്മളും എത്തിനിൽക്കുമ്പോൾ ഒരുപാട് തിരിച്ചറിവുകൾ സ്വയം മൊട്ടിടും .

Author : Sreekanth Kottakkal

Publishers : Mathrubhumi books ,clt

Rate :165/-

 

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com